ഗുണനിലാവാരമില്ലാതെ ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണം

waterauthority-t
SHARE

ഗുണനിലാവാരമില്ലാതെ സംസ്ഥാന ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണം. തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിലാണ് ഫലപ്രദമായി ശുദ്ധീകരിക്കാതെ കുടിവെള്ളം വിതരണം ചെയ്യുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലുള്ള കുടിവെള്ള ശുദ്ധീകരണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

നെയ്യാറ്റിന്‍കരയ്ക്ക് സമീപമുള്ള പഞ്ചായത്തുകളിലെ വീടുകളില്‍  ആഴ്ചയില്‍ ഒരിക്കല്‍ ജലഅതോറിറ്റിയുടെ പൈപ്പിലുടെ എത്തുന്ന കുടിവെള്ളമാണിത്. വീപ്പുകളില്‍ സംഭരിച്ചുവെച്ചാല്‍ മാലിന്യം അടിയില്‍ അടിഞ്ഞുകൂടും .തിളപ്പിച്ച് കുടിക്കാന്‍ പോലും ഭയമാണ്. 

ശുദ്ധീകരിച്ച് എത്തുന്ന വെള്ളത്തിന്റെ ഉറവിടം തേടിയെത്തിയപ്പോള്‍ കണ്ടതാവട്ടേ ഞെട്ടിപ്പിക്കുന്ന കാഴ്ച. വൃത്തിഹീനമാണ് ജലശുദ്ധീകരണ ശാല. കിണറുകളില്‍ നിന്ന് പമ്പ് ചെയ്ത് എടുക്കുന്ന ജലം ശുദ്ധീകരിക്കുന്നത് ക്ലോറിന്‍ പെടി വിതറി. ക്ലാറിന്‍ ചാക്കുകള്‍ അവിടെ തന്നെ കിടക്കുന്നു. വേണ്ടത്ര ശുദ്ധീകരണമില്ലാതെയാണ് ജലം കുടിവെള്ളമായി വീടുകളില്‍ എത്തുന്നതെന്ന് ജീവനക്കാരുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തം 

അടുത്തിടെ വൃത്തിയാക്കിയെന്ന് അവകാശപ്പെടുന്ന പ്ലാന്‍ിന് സമീപത്ത് കൂത്താടി കെട്ടിക്കിടക്കുന്നു. തിരുപുറം, കാഞ്ഞിരംകുളം, കരിങ്കുളം, അതിയന്നൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇവിടെ നിന്ന് ജലമെത്തുന്നത്. കുടിക്കാന്‍ യോഗ്യമായ വെള്ളമല്ല കിട്ടുന്നതെന്ന് ഉപഭോക്താക്കള്‍ പരാതി ഉന്നയിച്ചിട്ടും ജലഅതോറിറ്റിക്ക് കുലുക്കമില്ല .  

MORE IN KERALA
SHOW MORE