അയല്‍വാസിയുടെ വഴിമുടക്കി എ.എസ്.ഐയുടെ അഴിഞ്ഞാട്ടം

alappuzha-jose-road-police-t
SHARE

അയല്‍വാസിയുടെ വഴിമുടക്കി ആലപ്പുഴയില്‍ എ.എസ്.ഐയുടെ അഴിഞ്ഞാട്ടം. പാതിരാപ്പള്ളി സ്വദേശി ജോസിന്റെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള വഴിയാണ് എ.എസ്.ഐ. കെ.ഹരിദാസ് പ്രതികാരപൂര്‍വം മുടക്കിയത്. പ്രതിസ്ഥാനത്ത് പൊലീസുകാരന്‍ ആയതിനാല്‍ കേസെടുക്കാതെ, വഴിമുട്ടിയ കുടുംബത്തിനോട് അനീതികാട്ടുകയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ്.

കാര്‍ കടന്നുപോയിരുന്ന വഴിയാണിത്. ഇപ്പോള്‍ കഷ്ടിച്ച് നടന്നുപോകാം. തയ്യില്‍ വീട്ടില്‍ ജോസിന്റെയും കുടുംബത്തിന്റെയും വഴിമുടക്കി മറകെട്ടിയത് ആലപ്പുഴ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ എ.എസ്.ഐ കെ.ഹരിദാസ് ആണ്. ഹരിദാസിന്റെ വീട്ടിലേക്കുള്ള വഴിക്ക് സൗജന്യമായി ഭൂമി വിട്ടുകൊടുക്കാത്തതാണ് ഈ ക്രൂരപ്രവൃത്തിക്ക് കാരണം. ജാതി സംഘടനയെയും കൂട്ടുപിടിച്ചാണ് പൊലീസുകാരന്‍ വഴിമുടക്കിയത്. ചോദ്യംചെയ്തപ്പോള്‍ ചീത്തവിളിയും ഭീഷണിയും

നോര്‍ത്ത് പൊലീസില്‍ പലതവണ പരാതിപെട്ടിട്ടും കുടുംബത്തിന് നീതിലഭിച്ചില്ല. വാഹനംപോലും പുറത്തേക്ക് കൊണ്ടുപോവാനാകുന്നില്ല. വീട് പുതുക്കി പണിയുന്നതിന്‍റെ ഭാഗമായി വാടകവീട്ടിലേക്ക് മാറ്റിയ വീട്ടുസാധനങ്ങള്‍ തിരിച്ചെത്തിക്കാന്‍പോലും കഴിയുന്നില്ല

വഴിത്തര്‍ക്കത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് നല്‍കിയതിനാലാണ് വഴി രണ്ടായി തിരിച്ചതെന്നാണ് എ.എസ്.ഐയുടെ വിശദീകരണം. എന്നാല്‍ ആറു വീട്ടുകാര്‍ ഉപയോഗിക്കുന്ന പൊതുവഴി കയ്യേറിയിട്ടും എ.എസ്.ഐയ്ക്കെതിരെ കേസെടുക്കാന്‍പോലും ആലപ്പുഴ നോര്‍ത്ത് പൊലീസ് തയ്യാറായിട്ടില്ല

MORE IN KERALA
SHOW MORE