ഒരുമുറംപച്ചക്കറി പദ്ധതിക്ക് തയ്യാറെടുത്ത് കൃഷിവകുപ്പ്

oru-muram-pachakari-t
SHARE

ഓണക്കാലത്ത് വിഷരഹിതമായ പച്ചക്കറി എന്നലക്ഷ്യത്തോടെയുള്ള ഒരുമുറംപച്ചക്കറി പദ്ധതിക്ക് കൃഷിവകുപ്പ് ശ്രമംതുടങ്ങി. പത്തനംതിട്ട അടൂരില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച തൈകള്‍ വിതരണത്തിന് തയാറായി. വരുംദിവസങ്ങളില്‍ തൈകളുടെ വിതരണം ആരംഭിക്കും.

കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് കര്‍ഷകര്‍ തൈകള്‍ ഉല്‍പാദിപ്പിച്ചത്. വഴുതന, തക്കാളി,വെണ്ട എന്നിവയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. രണ്ടാംഘട്ടത്തില്‍ ശീതകാല പച്ചക്കറി തൈകളുടെ വിതരണം നടക്കും.

ഒരു മുറം പച്ചക്കറി പദ്ധതിക്കായി ഇത്തവണെ നേരത്തെയാണ് തൈകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷംപദ്ധതി ജില്ലയില്‍ വിജയം കണ്ടിരുന്നു. എല്ലാവിടുകളിലും ഒരുമുറം പച്ചക്കറി എന്നതാണ് ഇത്തവണത്തെ ലക്ഷ്യം. അടൂര്‍ താലൂക്കിലെ നാല് കൃഷി ഭവനിലിലൂടെ വിതരണം ചെയ്യുന്നതിനായി 25000 പച്ചക്കറി തൈകളാണ് ഉല്‍പാദിപ്പിച്ചിരിക്കുന്നത്. അടുത്തദിവസങ്ങളി‍ല്‍ വിതരണത്തിനായി തൈകള്‍ കൃഷിഭവനുകളില്‍ എത്തും.

MORE IN KERALA
SHOW MORE