കുമ്മനം രാജശേഖരന് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്

kummanam-welcome-t
SHARE

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്. കോട്ടയം കുമ്മനത്ത് പൗരാവലിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. വീട്ടിലെത്തി സഹോദരങ്ങളെയും ബന്ധുക്കളെയും കാണാനും കുമ്മനം രാജശേഖരന്‍ സമയംകണ്ടെത്തി.

മൂന്നു മാസത്തിനു ശേഷമാണ് കുമ്മനം രാജശേഖരൻ പാര്‍വതി മന്ദിരമെന്ന തറവാട്ടു വീട്ടിലെത്തുന്നത്. ഇത്തവണ ഒരു സംസ്ഥാനത്തിന്‍റെ ഗവർണറായിട്ടായിരുന്നു ആ വരവ്. അഞ്ച് സഹോദരങ്ങളും അവരുടെ മക്കളും കൊച്ചുമക്കളും നാട്ടുകാരും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. കുമ്മനം രാജശേഖരന്‍ അഞ്ചാം ക്ലാസ് വരെ പഠിച്ച വീടിനോട് ചേര്‍ന്നുള്ള സ്കൂള്‍ മുറ്റത്തായിരുന്നു പൗരസ്വീകരണം. പൊതുപ്രവര്‍ത്തനത്തിന് കരുത്തായ സ്കൂള്‍ ജീവിതം കുമ്മനം രാജശേഖരന്‍  ഓര്‍ത്തെടുത്തു.

നാടിന‍െ കുറിച്ചും നാട്ടുകാരെ കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവെച്ച ഗവര്‍ണര്‍ നാട്ടുകാരെ മിസോറമിലേക്ക് കൊണ്ടുപോകാമെന്ന് വാക്കു നല്‍കിയാണ് മടങ്ങിയത്. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷമായിരുന്നു മടക്കം. ഇഷ്ടവിഭവങ്ങളിലൊന്നായ ദോശയും സാമ്പാറുമായിരുന്നു വീട്ടിൽ ഒരുക്കിയിരുന്നത്.

MORE IN KERALA
SHOW MORE