തൃപ്പൂണിത്തുറ-കാക്കനാട് മെട്രോ പാത നിര്‍മാണം സ്വയം ഏറ്റെടുക്കാനൊരുങ്ങി കെഎംആര്‍എല്‍

kmrl-expantion-t
SHARE

തൃപ്പൂണിത്തുറയില്‍ നിന്ന് കാക്കനാട്ടേക്കുളള നിര്‍ദിഷ്ട മെട്രോ പാതയുടെ നിര്‍മാണം സ്വയം ഏറ്റെടുക്കാന്‍ കെഎംആര്‍എല്‍ തത്വത്തില്‍ തീരുമാനിച്ചു . ഡിഎംആര്‍സിയുമായുളള കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക സഹായത്തിന് മറ്റ് ഏജന്‍സികളെ സമീപിക്കേണ്ടതില്ലെന്നാണ് സംസ്ഥാന മെട്രോ ഏജന്‍സിയുടെ തീരുമാനം. പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഡിഎംആര്‍സിയില്‍ നിന്ന് സാങ്കേതിക വിദഗ്ധരെ കെഎംആര്‍എലില്‍ എത്തിക്കാനുളള നീക്കങ്ങളും സജീവമാണ്.

മെട്രോയുടെ നിര്‍മാണ ഏജന്‍സി എന്ന പേര് കെഎംആര്‍എലിനുണ്ടെങ്കിലും   മെട്രോ ഇത്രയും പണതുയര്‍ത്തിയതിന്‍റെ ക്രഡിറ്റ്  ഡിഎംആര്‍സിയ്ക്ക് അവകാശപ്പെട്ടതാണ്.

 മെട്രോ നിര്‍മാണ രംഗത്തെ വൈദഗ്ധ്യം കണക്കിലെടുത്താണ് കൊച്ചി മെട്രോ ആദ്യ ഘട്ടത്തിന്‍റെ നിര്‍മാണ ചുമതല കെഎംആര്‍എല്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചതും. എന്നാല്‍ പേട്ട വരെയുളള ഒന്നാം ഘട്ടം പൂര്‍ത്തിയാകാറായതോടെ മെട്രോ നിര്‍മാണത്തിന്‍റെ സാങ്കേതിക വിദ്യ ആര്‍ജിക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് കെഎംആര്‍എല്‍.

ഈ ആത്മവിശ്വാസത്തില്‍ നിന്നു തന്നെയാണ് രണ്ടാം ഘട്ട പാതയുടെ നിര്‍മാണത്തിന് മറ്റ് ഏജന്‍സികളുടെ സഹായം തേടേണ്ടെന്നും സ്വയം നിര്‍മാണം നടത്താമെന്നുമുളള തീരുമാനം തത്വത്തില്‍ കെഎംആര്‍എല്‍ കൈക്കൊണ്ടതുംയ എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കെഎംആര്‍എല്‍ തയാറായിട്ടില്ല.

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മികവുളള പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരുടെ കുറവ് കെഎംആര്‍എല്‍ നേരിടുന്നുണ്ട്.ഇത് പരിഹരിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. ഡിഎംആര്‍എസിയില്‍ നിന്ന് കൂടുതല്‍ സാങ്കേതിക വിദഗ്ധരെ കെഎംആര്‍എലിലേക്ക് എത്തിക്കാനാണ് ശ്രമം. ഡിഎംആര്‍സി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് അവസാനിപ്പിക്കുമ്പോഴേക്കും കൊച്ചി മെട്രോ നിര്‍മാണത്തില്‍ സജീവമായിരുന്ന മലയാളി സാങ്കേതിക വിദഗ്ധര്‍ കൂടുതലായി കെഎംആര്‍എലിലേക്ക് എത്തുമെന്നും മെട്രോ ഏജന്‍സി പ്രതീക്ഷിക്കുന്നു.

MORE IN KERALA
SHOW MORE