സർക്കാരിനെ കുറ്റപ്പെടുത്തി യുഎൻഎ; തിരിച്ചടിച്ച് ആരോഗ്യമന്ത്രി

kvm-hospital
SHARE

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീരാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി യു.എന്‍.എ.  എന്നാല്‍ നിരന്തരം സമരം ചെയ്യുന്നതിനെക്കുറിച്ച് നഴ്സുമാര്‍ പുനഃപരിശോധന നടത്തണമെന്ന് ആരോഗ്യന്ത്രിയും തിരിച്ചടിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.വി.എം ആശുപത്രിക്ക് മുന്നില്‍ നഴ്സുമാര്‍ നടത്തുന്ന സമരം മുന്നൂറു ദിവസം പിന്നിട്ടു

വേതന വര്‍ധനയും പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് നൂറിലധികം നഴ്സുമാര്‍ നടത്തിവന്ന സമരമാണ് പത്തുമാസം പിന്നിടുന്നത്. കെവിഎം ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയായിരുന്നു സമരവീര്യം

സംസ്ഥാനത്തെ തൊഴില്‍വകുപ്പ് നോക്കുകുത്തിയായതുകൊണ്ടാണ് സമരം നീണ്ടുപോകുന്നതെന്നും യു.എന്‍.എ കുറ്റപ്പെടുത്തി.എന്നാല്‍ മിന്നല്‍ പണിമുടക്ക് ഉള്‍പ്പടെ നടത്തി നഴ്സുമാര്‍ നിരന്തരസമരത്തിന് ഇറങ്ങുന്നത് ശരിയല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. ജില്ലാഭരകൂടവും സംസ്ഥാനസര്‍ക്കാരും പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടും കെ.വി.എം മാനേജ്മെന്റും യു.എന്‍.എയും നിലപാടുകളില്‍ അയവുവരുത്താത്തതാണ് സമരം ഇത്രകാലം നീളാന്‍ കാരണം

MORE IN KERALA
SHOW MORE