സമരം അവസാനിച്ചിട്ടും തപാൽ വിതരണം സാധാരണ നിലയിലായില്ല

mega adalath kollam
SHARE

സമരം അവസാനിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും സംസ്ഥാനത്ത് തപാല്‍ വിതരണം സാധാരണ നിലയിലായില്ല. നിയമന ഉത്തരവുകളടക്കമുള്ള അത്യാവശ്യ രേഖകള്‍ പോസ്റ്റോഫിസുകളില്‍ ഇപ്പോഴും കെട്ടികിടക്കുകയാണ്. ഇവ വിതരണം ചെയ്യാന്‍ ആഴ്ചകളോളം വേണ്ടിവരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.  

സംസ്ഥാന വനിതാ കമ്മിഷന്‍ കൊല്ലം ജില്ലയില്‍ സംഘടിപ്പിച്ച മെഗാ അദാലത്താണിത്. പതിവുപോലത്തെ തിരക്കില്ല. എഴുപത്തിയേഴ് കേസുകളാണ് പരിഗണിക്കേണ്ടിയിരുന്നത്. പത്തു ദിവസം മുന്‍പ് തന്നെ വാദിക്കും പ്രതിക്കും നോട്ടീസ് അയച്ചതുമാണ്. പക്ഷേ വന്നത് വെറും 32 കേസുകളിലെ അളുകള്‍ മാത്രം. മിക്കവര്‍ക്കും ഇതുവരെ വനിതാകമ്മിഷന്റെ അറിയിപ്പ്  ലഭിച്ചിട്ടില്ല. പലരും  അദാലത്തിനെപ്പറ്റി അറിഞ്ഞത് പത്രങ്ങളില്‍ നിന്നാണ്.

പിഎസ്്സി നിയമന ഉത്തരവുകള്‍,പാസ്പോര്‍ട്ട്,വാഹന ലൈസന്‍സ് അടക്കമുള്ള നിരവധി അത്യാവശ്യ രേഖകള്‍ ഗ്രാമീണ മേഖയിലെ പല പോസ്റ്റോഫിസുകളിലും ഇപ്പോഴും കെട്ടികിടക്കുകയാണ്. ഇതെല്ലാം വിതരണം ചെയ്യാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ശമ്പള വര്‍ധന ആവശ്യപെട്ട്  പോസ്റ്റല്‍ വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ പത്തുദിവസവും ജിഡിഎസ് ജീവനക്കാര്‍ പതിനഞ്ചുദിവസവുമാണ് സമരം ചെയ്തത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.