പമ്പിൽ നിന്ന് നിറച്ച ഇന്ധനത്തിൽ വെള്ളം; അമ്പതോളം വാഹനങ്ങൾ തകരാറില്‍

petrol-fake-t
SHARE

വെള്ളം കലർന്ന ഇന്ധനം നിറച്ച അമ്പതോളം വാഹനങ്ങൾ നെടുമ്പാശേരിയില്‍ തകരാറിലായി. വിമാനത്താവളത്തിനടുത്തുള്ള പമ്പിൽ നിന്ന് ഇന്ധനം നിറച്ച വാഹനങ്ങളാണ് തകരാറിലായത്.

നെടുമ്പാശേരി വിമാനത്താവളത്തിനുവേണ്ടി മണ്ണിട്ടുനികത്തിയ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പമ്പില്‍ നിന്ന് ഇന്ധനം നിറച്ച വാഹനങ്ങളാണ് അധികം വൈകാതെ തകരാറിലായത്. തകരാർ പരിഹരിക്കാൻ എത്തിയ വാഹനക്കമ്പനി മെക്കാനിക്കുകൾ പരിശോധിച്ചപ്പോഴാണ് ഇന്ധനത്തില്‍ വെള്ളം കലര്‍ന്നതായി കണ്ടെത്തിയത്. പത്ത് ലീറ്റർ ഇന്ധന മടിച്ച വാഹനത്തിൽ നിന്ന് 3 ലിറ്ററോളം വെള്ളം കണ്ടെത്തി. വെള്ളം കറിയതാണെന്നറിയാതെ എന്‍ജിന്‍ തകരാറാണെന്ന് ധരിച്ചവരും ധാരാളം. 

പമ്പിലെ ഇന്ധന ടാങ്കിൽ വെള്ളം കയറിയതാണ് തകരാറിനു കാരണമെന്നാണ് നിഗമനം. ഇത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർമാർ പമ്പിൽ വിവരമറിയിച്ചെങ്കിലും വീണ്ടും വാഹനങ്ങൾക്ക് ഇന്ധനമടിച്ച് നൽകിയതായി ആക്ഷേപമുണ്ട്. വാഹന ഉടമകൾ പൊലീസിൽ പരാതി നല്‍കിയതോടെ വാഹനം നന്നാക്കാനുള്ള ചെലവ് നൽകാമെന്ന് പമ്പുടമകൾ ഉറപ്പ് നൽകി. പമ്പിലെ വെള്ളം കയറിയ യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി

MORE IN KERALA
SHOW MORE