ജനങ്ങളെ വലച്ച് കുമ്പള ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കൂട്ടഅവധി

kumbala-panchayath-t
SHARE

കാസര്‍കോട് കുമ്പള ഗ്രാമപഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുക്കുന്നത് ജനങ്ങളെ വലയ്ക്കുന്നു. ഇതിനൊപ്പം നിലവിലുള്ള തസ്തികകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും വല്ലപ്പോഴുമാണ് ഇവിടേയ്ക്ക് എത്തുന്നത്.

പലവിധ ആവശ്യങ്ങളുമായി കുമ്പള പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവര്‍ ഉദ്യോഗസ്ഥരില്ലെന്ന മറുപടി കേട്ട് നിരാശരായി മടങ്ങുന്നത് പതിവാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളെത്തിയത്. ഗേറ്റിന് പുറത്തുവച്ച് അബുബക്കറിനെ കണ്ടു. കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്ന വീടുന്ന നന്നാക്കാന്‍ സര്‍ക്കാര്‍  സഹായത്തിനുള്ള ചില രേഖകള്‍ക്കായി വന്നതാണ്. മാസങ്ങളായി ഇതേ ആവശ്യവുമായി അബുബക്കര്‍ ഈ ഓഫീസില്‍ കയറിയിറങ്ങുന്നു. ഉദ്യോഗസ്ഥന്‍ സ്ഥലത്തില്ലെന്നാണ് പതിവു പല്ലവി.

നിരാശനായി അബുബക്കര്‍ നടന്നകന്നു. ഇതുപോലെ നിരവധിപ്പേരാണ് കുമ്പള പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരില്ലെന്ന മറുപടികേട്ടു മടങ്ങുന്നത്. ഔദ്യോഗിക ആവശ്യത്തിനായി സെക്രട്ടറി തിരുവനന്തപുരത്താണ്. പകരം ചുമതല നല്‍കേണ്ട അസിസ്റ്റന്റ് സെക്രട്ടറിയും, തൊട്ടുതാഴെയുള്ള ജൂനിയര്‍ സൂപ്രണ്ടും അവധിയില്‍. കന്നടഭാഷാ പരിചയമുള്ള ക്ലാര്‍ക്കിന്റെ തസ്തിക ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. പലവട്ടം ആവശ്യപ്പെട്ടിട്ടും ഒഴിവുള്ള തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമുണ്ട്.

MORE IN KERALA
SHOW MORE