അടിമുടി മാറ്റവുമായി രാഹുൽ; ഉമ്മൻ ചാണ്ടി ദേശീയ നേതൃത്വത്തിലേക്ക്; കോണ്‍ഗ്രസിൽ തലമുറമാറ്റം

oommen-rahul
SHARE

സംസ്ഥാനകോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തലമുറമാറ്റത്തിന്‍റെ സൂചന നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയനേതൃത്വത്തിലേക്ക്. എ.എ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടിയെ അവരോധിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ,ആന്ധ്രാപ്രദേശിന്‍റെ സംഘടനാ ചുമതലയും അദ്ദേഹത്തിന് നല്‍കി. മുതിര്‍ന്ന നേതാവ് ദിഗ്്വിജയ് സിങിനെ ഒഴിവാക്കിയാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാരോഹണം.

അധ്യക്ഷപദമേറ്റടുത്തശേഷം പതിവ്, പാരമ്പര്യ രീതികള്‍ മറികടന്നാണ് സംഘടനാതലത്തില്‍ രാഹുലിന്‍റെ തീരുമാനങ്ങള്‍. രാജസ്ഥാനിലും ഒഡീഷയിലും ഛത്തീസ്ഗഢിലും സംസ്ഥാന നേതൃത്വത്തിലെ അപ്രതീക്ഷിത മാറ്റങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനും സാധിച്ചു. പാര്‍ട്ടിക്ക് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ആന്ധ്രാപ്രദേശിന്‍റെ ചുമതല ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്നതിലൂടെ രാഹുല്‍ പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല. ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ അധിപത്യമുണ്ടായിരുന്ന ആന്ധ്രയില്‍ ഇന്ന് പാര്‍ട്ടി അതിവീജനത്തിന്‍റെ പാതയിലാണ്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയസമാവാക്യങ്ങളിലെ മാറ്റത്തിലൂെട ശക്തമായ മുന്നേറ്റമുണ്ടാക്കാമെന്നാണ് രാഹുലിന്‍റെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ടീം രാഹുലില്‍ ഇനിയും അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രവര്‍ത്തകസമിയിലേക്ക് ഉമ്മന്‍ ചാണ്ടി വരുമെന്നായിരുന്നു ഉയര്‍ന്നുകേട്ടിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിക്കുമ്പോഴും നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന കോണ്‍ഗ്രസിന്‍റെ പരമോന്നത സമിതിയിലേക്ക് ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. നിലവില്‍ കോണ്‍ഗ്രസിന്‍റെ മുന്‍നിരപദവികളൊന്നും അദ്ദേഹം വഹിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി ദേശീയ നേതൃത്വത്തില്‍ സജീവമാകുന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും രാഹുല്‍ മാജിക്ക് ആവര്‍ത്തിക്കുമെന്നുറപ്പ്. കഴിവുള്ള നേതാക്കളെ അമരത്തിരുത്തി ഭരണം തിരിച്ചുപിടിക്കാമെന്നാണ് ഹൈക്കമാന്‍ഡിന്‍റ കണക്കുകൂട്ടല്‍. ഇതോടൊപ്പം ബംഗാള്‍, ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്ന് സി.പി. ജോഷിയെ മാറ്റി പകരം ഗൗരവ് ഗഗോയിയെ നിയോഗിച്ചു.

MORE IN KERALA
SHOW MORE