പീഡനം ട്രെയിനിലും ലോഡ്ജിലും, പിൻബലമായത് ഉന്നത ബന്ധങ്ങൾ; ഒടുവിൽ യുവനടന് വിലങ്ങ്

actor-arrested
SHARE

കണ്ണൂർ പയ്യന്നൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവനടന് ഉന്നതസ്വാധീനം. ഉയർന്ന ബന്ധങ്ങൾ ഉപയോഗിച്ചാണ്  വയക്കര മഞ്ഞക്കാട്ടെ പി.എം.അഖിലേഷ് മോൻ എന്ന വൈശാഖ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. 

സിനിമയിൽ അവസരം നൽകാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നൽകിയായിരുന്നു പീഡനം. തുടർന്ന് ഓഡീഷനായി തൃശൂരിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ വെച്ചും ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. നാലോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ഇയാൾ.

MORE IN KERALA
SHOW MORE