നിപ്പയ്ക്ക് പ്രതിരോധമല്ല പവിഴമല്ലി; ആ വാട്സാപ്പ് മേസേജിന്‍റെ സത്യം ഇതാണ്

pavizhamalli
SHARE

നിപ്പ വൈറസിന് മരുന്ന് പവിഴ മല്ലിപ്പൂവിൽ നിന്നെന്നാണ് വ്യാജ സന്ദേശങ്ങളില്‍ ഏറ്റവും പുതിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ സന്ദേശം കാറ്റുപോലെ പ്രചരിച്ചത്. ആറ് പവിഴമല്ലി ഇല 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് പകുതിയാക്കി കുരുമുളക് പൊടിയും ചെറുനാരങ്ങ നീരും ചേർത്ത് നിത്യവും നാല് നേരം കഴിക്കുന്നത് നിപ്പ വൈറസ് ബാധയ്ക്ക് ശമനമാകും എന്നായിരുന്നു സന്ദേശം. ഒപ്പം അയ്യായിരം വർഷം മുൻപ് ആചാര്യന്മാർ കണ്ടുപിടിച്ച മരുന്നാണെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ പ്രമുഖ ആയുർവേദ വിദഗ്ധർ പറയുന്നതിങ്ങനെ. 

പവിഴമല്ലിയുടെ നിപ്പ പ്രതിരോധത്തെ സംബന്ധിച്ച് ഇതുവരെ പഠനമൊന്നും ആയുര്‍വേദത്തിൽ നടന്നിട്ടില്ല. ഈ പ്രചാരണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്. ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ആയുർവേദ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം പ്രചാരണം വിശ്വസിച്ച് അതിന് പിറകെ പോകാതെ രോഗം കണ്ടെത്തിയാലുടനെ വൈദ്യ സഹായം തേടുകയാണ് വേണ്ടതെന്നും അവർ പറയുന്നു. 
മാത്രമല്ല, കൃത്യമായ പ്രതിരോധമാർഗങ്ങളും മുൻകരുതലുകളും സ്വീകരിക്കണമെന്നും ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖർ അറിയിച്ചു. 

MORE IN KERALA
SHOW MORE