നിപ്പാ വൈറസ്: ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ

bat-virus
SHARE

പേരാമ്പ്രയില്‍ പനിക്ക് കാരണം നിപ്പാ  വൈറസെന്ന് സ്ഥിരീകരിച്ചതോടെ സാഹചര്യം ഗൗരവമേറിയതെന്ന് ആരോഗ്യ വിദഗ്ധരുടെ നിഗമനം.എന്നാല്‍ പരിഭ്രാന്തരാകാതെ മുന്‍കരുതല്‍ എടുത്താല്‍ രോഗത്തെ പ്രതിരോധിക്കാം. എന്തൊക്കെയാണ് മുന്‍കരുതലുകള്‍. 

1. പനി, ചുമ എന്നിവയോടൊപ്പം അമിതമായ ക്ഷീണവും മയക്കവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക. സ്വയം വൈദ്യനാകാന്‍ ഒരിക്കലും ശ്രമിക്കരുത്.  ഇവരെ പരിചരിക്കുന്നവരും നന്നായി ശ്രദ്ധിക്കണം. മാസ്ക്കും ഗ്ലൗസും ധരിക്കാന്‍ മറക്കരുത്.

2. രോഗികളുടെ അടുത്ത് കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുക.

3. പക്ഷി മൃഗാദികളും വവ്വാലും ഭാഗികമായി കഴിച്ച പഴങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക. അതായത് പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ എന്നിവ കഴിക്കാതിരിക്കുക.

4. വവ്വാലിന്‍റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കരുത്. തുറന്ന കലത്തില്‍ ശേഖരിക്കുന്ന കള്ള് തുടങ്ങിയവ ഒഴിവാക്കണം. വവ്വാലുകള്‍ ധാരാളമായ ഉള്ള സ്ഥലങ്ങളിലെ ആഴുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നര്‍ഥം.  

5. വ്യക്തി ശുചിത്വം പാലിക്കുക. രോഗികളുടെ അടുത്തോ പ്രദേശത്തോ പോയാല്‍ സോപ്പുപയോഗിച്ച് കൈയ്യും കാലും നന്നായി വൃത്തിയാക്കുക.

ഭയപ്പെടാനല്ല ഈ നിര്‍ദേശങ്ങള്‍. മുന്‍കരുതല്‍ ഉണ്ടാകണം എന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രം.

MORE IN KERALA
SHOW MORE