നിപ്പ വൈറസ്: വേണ്ടത്ര സുരക്ഷയൊരുക്കാതെ ആരോഗ്യവകുപ്പ്

nipah-health
SHARE

നിപ്പ വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ സുരക്ഷ ഒരുക്കാതെ ആരോഗ്യവകുപ്പ്. ജീവനക്കാര്‍ക്ക് അത്യാവശ്യം വേണ്ട മാസ്ക് പോലും വിതരണം ചെയ്തില്ലെന്നാണ് പരാതി. വൈറസ് ബാധയാല്‍ മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സഹോദരങ്ങളായ സാലിഹ്, സാമ്പിത്ത് എന്നിവരുടെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി ബന്ധുക്കളെ പരിശോധിച്ചത് മാസ്ക് ഇല്ലാതെയാണ്. വായുവിലൂടെ വൈറസ് പടരില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുമ്പോഴും വൈറസ് ബാധയുള്ളവരുടെ ഒരു മീറ്റര്‍ ചുറ്റളവില്‍ രോഗം പകരാനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ തള്ളിക്കളയുന്നില്ല. പ്രദേശത്ത് ബോധവല്‍ക്കരണ പരിപാടികളും തുടങ്ങിയിട്ടില്ല. പണം അടച്ചില്ലെങ്കില്‍ നിപ്പ വൈറസ് ബാധിച്ച രോഗിയെ ചികില്‍സിക്കില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നിലപാടെടുത്തതും വിവാദമായി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

MORE IN KERALA
SHOW MORE