നവതി ആഘോഷിക്കുന്ന ടി.പി. പീതാംബരന് ജന്മനാടിന്റെ ആദരം

TP-Peethambaran
SHARE

നവതി ആഘോഷിക്കുന്ന എന്‍സിപി നേതാവ് ടി.പി. പീതാംബരന് ജന്മനാടിന്റെ ആദരം. സ്വകാര്യജീവിതം ഭദ്രമാക്കാനുള്ള ബിസിനസ് അല്ല പീതാംബരന്‍ മാസ്റ്റര്‍ക്ക് രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തുറന്ന വാഹനത്തില്‍ ഘോഷയാത്രയായാണ് നവതി ആഘോഷിക്കുന്ന ടി.പി.പീതാംബരന്‍ മാസ്റ്ററെ ജന്മനാടായ പള്ളുരുത്തിയിലെ സ്വീകരണ വേദിയിലെത്തിച്ചത്. പീതാംബരന്‍ മാസ്റ്ററെ വരവേല്‍ക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കളുടെ വലിയ നിര എത്തിയിരുന്നു. സംഘടനയുടെ ശക്തിയേക്കാള്‍ രാഷ്ട്രീയ മൂല്യത്തിന് പ്രാധാന്യം നല്‍കുന്ന  വ്യക്തിയാണ് പീതാംബരന്‍ മാസ്റ്ററെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയം അദ്ദേഹത്തിന് കരിയര്‍ അല്ല.

പീതാംബരന്‍ മാസ്റ്റര്‍ക്ക് ജന്മനാടിന്റെ സമ്മാനമായി ഒരു ഫലകവും കൈമാറിയാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പി കെ.വി.തോമസ്, എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

MORE IN KERALA
SHOW MORE