ചെങ്ങന്നൂരിൽ സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെത്തി

chengannur-central-force
SHARE

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശപ്രകാരമാണ് എണ്‍പത്തിയഞ്ചംഗ സി.ഐ.എസ്.എഫ് സംഘമെത്തിയത്. ഫലപ്രഖ്യാപന ദിവസം വരെ കേന്ദ്രസേന, പൊലീസിനൊപ്പം ചെങ്ങന്നൂരില്‍ സുരക്ഷയൊരുക്കും. 

ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ചെങ്ങന്നൂരില്‍ സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടമായി 85 അംഗ സിഐഎസ്എഫ് സംഘമെത്തിയത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘം ചെങ്ങന്നൂര്‍ ടൗണില്‍ മാര്‍ച്ച് പാസ്റ്റ് ന‍ടത്തി. ആകെയുള്ള 164 ബൂത്തുകളില്‍ 33 പ്രശ്നബാധിതമാണ്. വെണ്‍മണി കൊല്ലുകടവിലെ ഒരു ബൂത്ത് അതീവപ്രശ്നബാധിതവും. ഇവിടങ്ങളില്‍ പൊലീസിനൊപ്പം സിഐഎസ്എഫും സുരക്ഷയൊരുക്കും. 

കഴിഞ്ഞതവണ 23 പ്രശ്നബാധിതബൂത്തുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബൂത്തുകളുടെ സുരക്ഷ, വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുക എന്നിവയാണ് കേന്ദ്രസേനയുടെ പ്രധാന ദൗത്യങ്ങള്‍. ജില്ലാഭരണകൂടത്തിന്‍റേയും പൊലീസിന്‍റേയും നിര്‍ദേശപ്രകാരമായിരിക്കും കേന്ദ്രസേനയെ വിന്യസിപ്പിക്കുന്നത്. 

MORE IN KERALA
SHOW MORE