ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഇടപെടൽ

higher-education-pinaray-vijayan
SHARE

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അസംതൃപ്തിയുണ്ട്. സ്കൂള്‍തലത്തില്‍കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടും കോളജ് , സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ നിലവാരം താഴേക്കാണ്. എപ്പോള്‍ പരീക്ഷ നടക്കുമെന്നോ ,ഫലം വരുമെന്നോ അറിയാതെ വിദ്യാര്‍ഥികള്‍വലയുന്നു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സര്‍വകലാശാലകള്‍ എന്നിവയുടെ സഹായത്തോടെ കാര്യങ്ങള്‍മെച്ചപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. സമഗ്രമായ മാറ്റം വേണ്ടിവരുമെന്നും അദ്ദേഹം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതായാണ് വിവരം.

പല കോഴ്സുകളും കാലഹരണപ്പെട്ടു, തൊഴില്‍ലഭിക്കാന്‍ സഹായകമാകുന്നില്ല. ഈ പ്രശ്നങ്ങള്‍കണക്കിലെടുത്ത് സിലബസ് പരിഷ്ക്കരണം വേണം. എന്‍ജിനീയറിങ് കോഴ്സില്‍ സമഗ്രമാറ്റം വേണം. ഒാരോകോഴ്സും വിദ്യാര്‍ഥികള്‍ക്ക്് എന്ത് ഗുണം നല്‍കുമെന്ന് വ്യക്തമാക്കുന്നതാവണം സിലബസ്സും പഠന ക്രമവും. വിസിമാരുടെ അഭിപ്രായം കണക്കിലെടുത്തശേഷം , വിവിധ സര്‍വകലാശാലകളിലെ ബോര്‍ഡ്സ് ഒഫ് സ്റ്റിഡീസിന് നിര്‍ദ്ദേശങ്ങള്‍കൈമാറും. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ ഉള്ളവരുമായി നടത്തിയ ആശയവിനിമയത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തു വരുത്തേണ്ട  പരിഷ്കാരങ്ങളെക്കുറിച്ചു മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.വാർഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞു. 

MORE IN KERALA
SHOW MORE