ഇടതുസർക്കാരിന് ചെങ്ങന്നൂരിലെ വോട്ടർമാർ മറുപടി പറയുമെന്ന് ഉമ്മൻചാണ്ടി

Oommenchandy
SHARE

ഇടതുസർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് ചെങ്ങന്നൂരിലെ വോട്ടർമാർ തിരഞ്ഞെടുപ്പിലൂടെ മറുപടി പറയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കുടുംബയോഗങ്ങളിൽ ഉൾപ്പെടെയുള്ള യോഗങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചാണ് മുൻ മുഖ്യമന്ത്രിയുടെ പ്രചാരണം. [സ്വാഗതമറിയിച്ച് പോസ്റ്ററുകൾ. ജനകീയത ഉറപ്പിക്കുന്ന സദസ്.

ഉമ്മൻ ചാണ്ടി പങ്കെടുത്ത യോഗങ്ങളിലെല്ലാം വൻ ജനക്കൂട്ടം . അതെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്.മതിൽക്കെട്ടിന് പുറത്തും റോഡരുകിലുമൊക്കി പ്രസംഗം ശ്രവിച്ച് ആളുകൾ. എല്ലാവരോടും ഡി.വിജയകുമാറിനായി വോട്ടഭ്യർത്ഥിച്ച് ജനകീയനായ മുൻ മുഖ്യമന്ത്രി അടുത്ത യോഗസ്ഥലത്തേക്ക്.

MORE IN KERALA
SHOW MORE