ചെങ്ങന്നൂരിൽ കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടെന്ന് കോടിയേരി

kodiyeri-chengannur
SHARE

ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിനെ നേരിടാന്‍, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വോട്ടര്‍മാരെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്ന് കോടിയേരി ചെങ്ങന്നൂരില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു. 

മതനിരപേക്ഷത ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്, ഹിന്ദുത്വശക്തികളെ പ്രീണിപ്പിക്കാനാണ് ആര്‍എസ്എസ് അനുകൂല സംഘടനയിലെ നേതാവായ വിജയകുമാറിന് സീറ്റ് നല്‍കിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ശ്രമിച്ച് പരാജയപ്പെട്ട മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ സ്വീകരിക്കുന്നത്.  

സംസ്ഥാനസര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനം ചെങ്ങന്നൂരില്‍ പ്രതിഫലിക്കും. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവമാണെന്നും അതിനെതിരെ ശക്തമായ നിലപാടെടുക്കാന്‍‌ സര്‍ക്കാനായെന്നും ഇക്കാര്യം വോട്ടര്‍മാരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടിയേരി ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. 

MORE IN KERALA
SHOW MORE