കെ എം മാണിയെ തള്ളി വീണ്ടും കാനം രാജേന്ദ്രൻ

kanam-thiruva-ethirva
SHARE

കെ.എം മാണിയെ  തള്ളി വീണ്ടും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരില്‍ കേരളകോണ്‍ഗ്രസിന് സ്വാധീനമുണ്ടെന്ന വാദം വെറും പഴങ്കഥയെന്ന് കാനം .തിരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ വയ്ക്കുന്ന ലോകത്തിലെ ആദ്യപാര്‍ട്ടിയായിരിക്കും കേരള കോണ്‍ഗ്രസെന്നും കാനം മനോരമ ന്യൂസിനോട് പറഞ്ഞു

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേരള കോണ്‍ഗ്രസിനെതിരെയുള്ള കാനത്തിന്റ കടുത്ത പരിഹാസം.കേരള കോണ്‍ഗ്രസ് ഇനിയും നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്ന് ഒാര്‍മിപ്പിച്ചപ്പോള്‍ കാനത്തിന്റെ പ്രതികരണം ഇങ്ങനെ. ചെങ്ങന്നൂരില്‍ ബി.‍‍ഡി.ജെ.എസുമായി ബന്ധമുണ്ടാക്കേണ്ട ആവശ്യം എല്‍.ഡി.എഫിനില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുണ്ടെങ്കിലും നേട്ടങ്ങളാണ് അതിലും കൂടുതലെന്നും കാനം പറഞ്ഞു 

MORE IN KERALA
SHOW MORE