കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷയും അനുമതിയും ഇനി ഒാണ്‍ലൈനില്‍

building-work--online-application-t
SHARE

കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷയും അനുമതിയും ഇനി ഒണ്‍ലൈനില്‍. തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ പുതിയ പദ്ധതിക്ക് ഈ മാസം 19ന് തുടക്കമാകും. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലാണ് നടപ്പാക്കുന്നത്

ആദ്യ ഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലാണ് നടപ്പാക്കുന്നതെങ്കിലും വൈകാതെ എല്ലാ കോര്‍പ്പറേഷനിലേയ്്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. 

കെട്ടിട നിര്‍മാണത്തിന് അനുമതി തേടി തദ്ദേശ സ്ഥാപനങ്ങളില്‍ ഇനി കയറി ഇറങ്ങേണ്ടി വരില്ല. അനുമതിക്കായി കെട്ടിടത്തിന്‍റെ പ്ലാന്‍ ഉള്‍പ്പെടെയുള്ള അപേക്ഷ ഇനി ഒണ്‍ലൈനായി നല്‍കാം. 30 ദിവസത്തിനകം നടപടിയുണ്ടായെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി നിര്‍മാണം തുടങ്ങാം. അനുമതിയെക്കുറിച്ചുള്ള വിവരങ്ങളും നിരസിക്കുകയാണെങ്കില്‍ അതിനു കാരണങ്ങളും ഒണ്‍ലൈനില്‍ കാണാം. അപേക്ഷ ഫീസ് അടയ്ക്കേണ്ടതും ഒണ്‍ലൈന്‍ മുഖേന തന്നെ. 

കോഴിക്കോട് കോര്‍പ്പറേഷനില്‍ തുടക്കമിടുന്ന പദ്ധതി അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളിലും നടപ്പാക്കും. പിന്നീട് ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലേയ്ക്കും പ‍ഞ്ചായത്തുകളിലേയ്ക്കും വ്യാപിപ്പിക്കും. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആണ് പദ്ധതിക്കു വേണ്ട തുക മുടക്കിയത്. 

MORE IN KERALA
SHOW MORE