ഇ ടെന്‍ഡര്‍ ഒഴിവാക്കി തോട്ടണ്ടി ഇറക്കുമതിക്ക് പച്ചക്കൊടി

e-tender-cashewnut-t
SHARE

ഇ ടെന്‍ഡര്‍ ഒഴിവാക്കി തോട്ടണ്ടി ഇറക്കുമതിക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. കേരള കാഷ്യു ബോര്‍ഡാണ് ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുക. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് അജന്‍ഡക്ക് പുറത്തുള്ള ഇനമായി പരിഗണിച്ച് അനുമതി നല്‍കിയത്. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക്  ഇ ടെന്‍ഡര്‍പ്രായോഗികമല്ലെന്ന് കശുവണ്ടി വകുപ്പ് മന്ത്രിയുടെ ഒാഫീസ് അറിയിച്ചു.  

ഇ ടെൻഡർ ഒഴിവാക്കി സംസ്ഥാന സർക്കാർ  ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്  തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. കേരള കാഷ്യു ബോർഡിനാണ് ചുമതല .ടാന്‍സാനിയ , ഐവറി കോസ്റ്റ് , ഗിനി ബിസാവോ, എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യാനുസരണം തോട്ടണ്ടി ഇറക്കുമതി ചെയ്യുക.ഈ രാജ്യങ്ങളിലെ പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകി തോട്ടണ്ടി സംഭരിക്കും. ധനമന്ത്രിയും കശുവണ്ടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയും പങ്കെടുത്ത യോഗത്തിന്റെ ശുപാര്‍ശപ്രകാരം വിഷയം മന്ത്രിസഭ പരിഗണിച്ചു. അജന്‍ഡക്ക് പുറത്തുള്ള ഇനമായി കണക്കിലെടുത്ത് അനുവാദം നല്‍കുകയായിരുന്നു.  വിദേശരാജ്യങ്ങളില്‍ നിന്നുളള ഉറക്കുമതിക്ക് ഇ ടെന്‍ഡര്‍പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ചില ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചാണ് ഇ ടെൻഡർ ഒഴിവാക്കിയത്.  എത്ര ടൺ വാങ്ങണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.

ആവശ്യാനുസരണം തീരുമാനമെടുക്കും. തോട്ടണ്ടി ആവശ്യത്തിന് പ്രാദേശികമായി  ലഭ്യമല്ലാത്തതിനാൽ ഉൽപ്പാദകരായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം  സർക്കാർ വിളിച്ചു ചേർത്തിരുന്നു.തോട്ടണ്ടി ഇറക്കു മതി ചെയ്ത് സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള വ്യവസായങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിനായി കാഷ്യു ബോർഡും രൂപവൽക്കരിക്കുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ വികസന ഏജന്‍സിയായ യുനിഡോയുടെ സഹായത്തോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീതൊഴിാളികളുടെ  തൊഴില്‍സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. 

MORE IN KERALA
SHOW MORE