പൊലീസ് അസോസിയേഷനുകള്‍ക്ക് നിയന്ത്രണം; കരടിന്മേല്‍ തുടര്‍നടപടി ഇല്ല

police-association 2
SHARE

പൊലീസ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമത്തില്‍ വേണ്ട ചട്ടങ്ങളുടെ, കരടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാതെ  സംസ്ഥാനസര്‍ക്കാര്‍. 2011ലെ പൊലീസ് ആക്ടില്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയില്‍ ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. . ഇക്കാര്യത്തില്‍ നിയമവകുപ്പില്‍നിന്ന് അനുകൂല നടപടിയായില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. 

പൊലീസ് അസോസിയേഷനുകള്‍ക്ക്  പ്രവര്‍ത്തിക്കാം. പക്ഷെ അസോസിയേഷനുകളുെട പ്രവര്‍ത്തനത്തിന് കര്‍ശനച്ചട്ടങ്ങളാണ് ചട്ടരൂപീകരണവുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികള്‍ ആഭ്യന്തരവകുപ്പിന് നല്‍കിയത്. 2011ല്‍ പൊലീസ് ആക്ട് നിലവില്‍ വന്നപ്പോള്‍ മുതല്‍ ഇത്തരത്തില്‍ വിവിധ കമ്മിറ്റികള്‍ നല്‍കിയിട്ടുള്ള കരട് ചട്ടങ്ങളിലാണ് സംസ്ഥാനസര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കാത്തതും. ഈ കരടുച്ചട്ടങ്ങള്‍പ്രകാരം  ഒരാള്‍ക്കും രണ്ടുവര്‍ഷത്തില്‍ കൂടുതല്‍  അസോസിയേഷനില്‍ ഭാരവാഹിയാകാന്‍ കഴിയില്ല. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മാത്രമെ ആ വ്യക്തിക്ക് വീണ്ടും ഭാരവാഹിത്വം അനുവദിക്കുന്നുള്ളു. അസോസിയേഷനുകളുടെ സമ്മേളനം ഒരു ദിവസത്തില്‍കൂടുതല്‍ നീളാന്‍ കഴിയില്ല , സേനാംഗങ്ങളില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് പാടില്ല തുടങ്ങി ഒട്ടേറെ കരട്ച്ചട്ടങ്ങളാണ് വ്യവസ്ഥചെയ്തിട്ടുള്ളത്. പക്ഷെ ഏഴുവര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ചട്ടം നിയമമാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമുണ്ടായില്ല.

നിയമവകുപ്പിനെ പഴിചാരി ആഭ്യന്തരവകുപ്പ് മുഖംമറയ്ക്കുമ്പോള്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനവും അവരുടെ രാഷ്ട്രീയവും സര്‍ക്കാര്‍ പച്ചക്കൊടിയോടെയാണെന്ന ആരോപണവും  ശക്തിപ്പെടുന്നു. 

MORE IN KERALA
SHOW MORE