ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് സ്വയംദാസിന്

icse-exam-rank-student 2
SHARE

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ, വീണ്ടും ഒന്നാംറാങ്ക് നേട്ടം കൈവരിച്ചിരിക്കുകയാണ്  മുംബൈയിലെ ഒരു മലയാളിസ്കൂൾ. കോപ്പർഖൈർണ സെന്റ്മേരിസ് സ്കൂളിലെ വിദ്യാർഥി സ്വയംദാസാണ് അഭിമാനനേട്ടം സമ്മാനിച്ചത്. 2015ലും ഇതേ സ്കൂളിലെ വിദ്യാർഥിക്കായിരുന്നു ഒന്നാംറാങ്ക്. 

99.4 ശതമാനം മാർക്ക് നേടിയാണ് ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ സ്വയംദാസ് നേട്ടംകൊയ്തത്. സ്കൂളിൽ ഒന്നാമനായിരുനെങ്കിലും, രാജ്യത്ത് ഒന്നാമതെത്തുമെന്ന് പ്രതീക്ഷിച്ചില്ല. നേട്ടത്തിൽ അഭിമാനം. 

ഇത്‌ രണ്ടാംതവണയാണ് മുംബൈ കോപ്പർഖൈർണെ സെന്റ്മേരീസിലേക്ക് ഒന്നാംറാങ്ക് നേട്ടമെത്തുന്നത്. ഇതിന്റെ സന്തോഷത്തിലാണ് അധ്യാപകരും മാനേജ്‍മെന്റും. പഠനത്തിനൊപ്പം മികച്ച അന്തരീക്ഷവും പ്രദാനം ചെയ്യുന്നത്  കുട്ടികളുടെ മുന്നേറ്റത്തിന് കാരണമായെന്നും ഇതാണ് നേട്ടം ആവർത്തിക്കാൻ കഴിയുന്നതെന്നും അവർ പറയുന്നു. ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസനത്തിനു കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.