കെ.വി.എം ആശുപത്രിക്കെതിരെ നിയമനടപടി സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി

kvm-action-t
SHARE

നഴ്സുമാരുടെ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിക്കെതിരെ നിയമനടപടി സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടും മാനേജ്മെന്റ് അനുകൂലമാകുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു. സമരം അവസാനിപ്പിക്കാന്‍ സര‍്ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നഴ്സുമാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചുനടത്തി.

കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. മാനേജ്മെന്റ് അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കും.

269 ദിവസത്തിലേറെയായി നടക്കുന്ന സമരത്തിന് പിന്തുണ അറിയിച്ചായിരുന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് മാര്‍ച്ച്. 

പാളയത്തു നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ യു.എന്‍.എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു.

MORE IN KERALA
SHOW MORE