കാതോലിക്ക ബാവ നേരിട്ടെത്തി; അനുഗ്രഹിനും ഫാത്തിമയ്ക്കും അനുഗ്രഹ നിമിഷം

anugraha-fatima
SHARE

നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഉത്തമ മാതൃകകളായ സഹപാഠികൾക്ക്   ഓര്‍ത്തഡോക്സ് സഭയുടെ സ്നേഹാദരം. കോഴിക്കോട് പറമ്പിൽക്കടവ്  സ്കൂളിലെ വിദ്യാർഥികളായ അനുഗ്രഹ്, ഫാത്തിമ എന്നിവരെയാണ് കോട്ടയം ദേവലോകം അരമനയില്‍ ആദരിച്ചത്.  പഠനത്തില്‍ മികവ് പുലര്‍ത്തിയ 800 കുട്ടികളെയും പ്രതിഭാ സംഗമത്തിൽ ആദരിച്ചു.

കോഴിക്കോട് പറമ്പില്‍ക്കടവ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അനുഗ്രഹും ഫാത്തിമയും. നാടിനും സ്കൂളിനും അഭിമാനവും മാതൃകയുമായ കൂട്ടുകാർ.  ഫാത്തിമയുടെ കരുതലിലാണ് സെറിബ്രല്‍ പാഴ്‌സി രോഗം  ബാധിച്ച അനുഗ്രഹിന്റെ പഠനം. കൈ പിടിച്ച് നടത്തിയും ഭക്ഷണം നൽകിയും പാഠങ്ങൾ പറഞ്ഞു കൊടുത്തും ഫാത്തിമ  അനുഗ്രഹിന്റെ അമ്മയും സഹോദരിയും അധ്യാപികയുമായി.  മാതൃകാപരമായ  പ്രവർത്തനത്തിനുള്ള അംഗീകാരമാണ്   ഓര്‍ത്തഡോക്‌സ് സഭ നൽകിയത്.  സഭയുടെ പ്രതിഭാ സംഗമത്തിനെത്തിയ സഹപാഠികൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ റെയിൽവെ സ്റ്റേഷനിൽ നേരിട്ടെത്തി സ്നേഹോഷ്മള വരുവേൽപ്പ് നൽകി . 

 ദേവലോകം അരമനയിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും പOനത്തിനും മറ്റുമായി അഞ്ച് ലക്ഷം രൂപ സഭ സമ്മാനിച്ചു.പത്താം ക്ലാസ് പരീക്ഷയിൽ മലയാളം ഉൾപ്പെടെ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തമിഴ്നാട് സ്വദേശിനിയ്ക്ക തുടർ പഠനത്തിന് ഒരു ലക്ഷം രൂപയും ചടങ്ങിൽ നൽകി. എസ്എസ്എൽസി മുതൽ  യൂണിവേഴ്സിറ്റി തലം വരെ മികവ് തെളിയിച്ച വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.