തൊഴില്‍ സംസ്കാരം മാറാതെ കെഎ‌സ്ആര്‍ടിസി നന്നാകില്ല; ഗാരിജ് പ്രസംഗവുമായി തച്ചങ്കരി

thachankary-t
SHARE

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഊര്‍ജസ്വലമാക്കാന്‍ ഗാരിജ് പ്രസംഗവുമായി പുതിയ എം.ഡി. തൊഴില്‍ സംസ്കാരം മാറാതെ കെഎ‌സ്ആര്‍ടിസി നന്നാകില്ലെന്ന് ‌ടോമിന്‍ ജെ.തച്ചങ്കരി എറണാകുളത്തെ ഗാരിജ് പ്രസംഗത്തില്‍ പറഞ്ഞു. ‌

തൊഴിലാളികളുമായി നേരിട്ട് സംസാരിക്കുകയാണ് ഗാരിജ് പ്രസംഗത്തിലൂടെ കെ.എസ്.ആര്‍.ടി.സി എം.ഡി ഉദ്ദേിക്കുന്നത്. കോര്‍പറേഷനെ ലാഭത്തിലാക്കുമെന്നും ഒന്നാം തീയതി ശമ്പളം നല്‍കുമെന്നും ടോമി ജെ.തച്ചങ്കേരി ഉറപ്പ് നല്‍കുന്നു. പക്ഷേ ജീവനക്കാരുടെ മനോഭാവം മാറണം. പണിയെടുത്താല്‍ മാത്രമേ ഇനി മുതല്‍ ശമ്പളമുള്ളുവെന്നും എം.ഡി മുന്നറിപ്പ് നല്‍കി.

യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം വളരെ പ്രധാനമാണെന്ന് എംഡി ഓര്‍മിപ്പിച്ചു. കെഎസ്ആര്‍ടിയുടെ മുഴുവന്‍ ഗാരിജുകളും ടോമിന്‍ ജെ.തച്ചങ്കേരി സന്ദര്‍ശിക്കും.

MORE IN KERALA
SHOW MORE