ഗുരുതരരോഗം ബാധിച്ച സഹോദരങ്ങൾ ചികിത്സാ സഹായം തേടുന്നു

ashin-godvin
SHARE

നട്ടെല്ലിനു ഗുരുതരരോഗം ബാധിച്ച പതിനാലുകാരനും സെറിബ്രല്‍ പാള്‍സിമൂലം കിടപ്പിലായ സഹോദരനും ചികില്‍സാ സഹായം തേടുന്നു. കണ്ണൂര്‍ പരിയാരം മുടിക്കാനം സ്വദേശികളായ ഗോഡ‌‍്‌വിന്‍, മരിയ ദമ്പതികളുടെ മക്കളാണ് പണമില്ലാത്തതിനാല്‍ ചികില്‍സ ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.

പതിനെട്ട് വയസുണ്ട് ഡിബിന്. ജന്മനാ തളര്‍ന്ന് കിടപ്പാണ്. പണമില്ലാത്തതിനാല്‍ ചികില്‍സ മുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനിടയില്‍ അനുജന്‍ അഷിന് ഒരുവര്‍ഷം മുന്‍പ് നട്ടെല്ല് വളയുന്ന രോഗം കണ്ടെത്തി. മുതുകില്‍ വലിയ മുഴ വളര്‍ന്നുവരുന്നു. നടക്കുമ്പോഴും ഇരിക്കുമ്പോഴും ശ്വാസംമുട്ടും. മംഗളൂരുമുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മെഡിക്കല്‍ കോളജുകളിലും ചികില്‍സതേടി. സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്താന്‍ ആരും തയ്യാറായില്ല. ഒടുവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രി വിദേശ ഡോക്ടര്‍മാരുടെ സഹായാത്താല്‍ ശസ്ത്രക്രിയ നടത്താമെന്ന് വാക്കു നല്‍കി. അടുത്തമാസം മൂന്നിന് അഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. പക്ഷേ അതിന് മുന്‍പ് ചികില്‍സയ്ക്കാവശ്യമായ പത്ത് ലക്ഷം രൂപ ആരെങ്കിലും നല്‍കിയാലെ ശസ്ത്രക്രിയ നടക്കു.

പിതാവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്നത് മാത്രമാണ് വരുമാനം. എംഎല്‍എമാരയ ടി.വി.രാജേഷ്, ജെയിംസ് മാത്യു എന്നിവെര ഉള്‍പ്പെടുത്തി ചികില്‍സാ സാഹയ കമ്മിറ്റിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്.

MORE IN KERALA
SHOW MORE