വ്യാജപ്രചരണത്തിൽ പ്രിൻസിപ്പിലിനെ കുടുക്കാൻ എസ്എഫ്ഐ ശ്രമം; ഒാഡിയോ പുറത്ത്

nehru-college1
SHARE

എസ്എഫ്ഐ പ്രവർത്തകർ അവഹേളിച്ച കാഞ്ഞങ്ങാട് നെഹ്റു കോളജ് പ്രിൻസിപ്പിലിനെ അപമാനിക്കാൻ ഇടതുപക്ഷ യൂണിയന്റെ ശ്രമം. വിരമിച്ച ജീവനക്കാരിക്ക് പ്രിൻസിപ്പിലിന്റെ അനാസ്ഥമൂലം അവസാനമാസത്തെ ശമ്പളം മുടങ്ങിയെന്നാണ് വ്യാജ പ്രചരണം നടത്തിയത്. അതേസമയം ചട്ടം മറികടന്ന് വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് അനുവദിച്ച പരീക്ഷാ കൺട്രോളർ ഇല്ലാത്ത അധികാരം ഉപയോഗിച്ച് പ്രിൻസിപ്പിലിനോട് വിശദീകരണം ചോദിച്ചതും വിവാദമായിട്ടുണ്ട്. 

ലാബ് അസിസ്റ്റന്റ് ജോലിയിൽനിന്ന് വിരമിച്ച സതിക്ക് പ്രിൻസിപ്പിൽ പി.വി.പുഷ്പജയുടെ അനാസ്ഥമൂലം ശമ്പളം വൈകിയെന്നായിരുന്നു ആരോപണം. പ്രിൻസിപ്പിലിന്റെ ഓഫിസിന് മുൻപിൽ സതിയും മക്കളും നിൽക്കുന്ന ചിത്രം സഹിതം പത്രമാധ്യമങ്ങളിൽ വാർത്തയും വന്നു. എന്നാൽ കോളജിലെ ഇടതുപക്ഷ യൂണിയൻ നേതാവ് പറഞ്ഞതുപ്രകാരം എത്തിയതായിരുന്നു സതി. ഇത് വ്യക്തമാക്കി സതിയും പ്രിൻസിപ്പിലും നടത്തിയ ഫോൺ സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു.  

പ്രിൻസിപ്പിലിനെ അവഹേളിച്ച എസ്എഫ്ഐ പ്രവർത്തകരായ മുഹമ്മദ് അനീസ്, എം.പി.പ്രവീൺ എന്നിവർക്ക് ഹാജർ ഇല്ലാതിരുന്നിട്ടും പരീക്ഷാ കൺട്രോളർ ഹാൾ ടിക്കറ്റ് അനുവദിച്ചിരുന്നു. ഹാജർ ഇല്ലെന്ന് പ്രിൻസിപ്പിൽ നൽകിയ റിപ്പോർട്ട് മറികടന്ന് മതിയായ ഹാജരുണ്ടെന്ന് വകുപ്പ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. റിപ്പോര്‍ട്ടിലെ വൈരുദ്ധ്യത്തെക്കുറിച്ച് ഇല്ലാത്ത അധികാരം ഉപയോഗിച്ച് പരീക്ഷാ കൺട്രോളർ പ്രിൻസിപ്പിലിനോട് വിശദീകരണം തേടുകയും ചെയ്തു. അമ്പത്തിയൊന്ന് ശതമാനത്തിൽ താഴെ മാത്രം ഹാജരുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് കൂടി പരിഗണിച്ചാണ് പരീക്ഷാ അനുമതി നല്‍കിയത്. എന്നാൽ സമാന സാഹചര്യത്തിലുള്ള മറ്റ് വിദ്യാർഥികളുടെ മെഡിക്കൽ സർട്ടിഫിക്കേറ്റ് അംഗീകരിച്ചതുമില്ല.

MORE IN BREAKING NEWS
SHOW MORE