സർക്കാർ ഗസ്റ്റ് ഹൗസുകൾക്കിനി പുതിയമുഖം

guest-house
SHARE

സംസ്ഥാനത്തെ ഗസ്റ്റ്ഹൗസുകള്‍, കേരളഹൗസുകള്‍, യാത്രിനിവാസുകള്‍ എന്നിവയെ സര്‍ക്കാര്‍ റീബ്രാന്‍ഡു ചെയ്യുന്നു . ഇതിന്റെ ഭാഗമായുള്ള പുതുക്കിയ ലോഗോ, മെനുകാര്‍ഡ്, ഗസ്റ്റ് ഫോള്‍ഡര്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.  ഗസ്റ്റ് ഹൗസുകളുടെ നവീകരണം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഗസ്റ്റ് ഹൗസുകളുടെ മുഖഛായ തന്നെ മാറ്റുന്നതാണ് പുതിയ പദ്ധതികള്‍. വൈഫൈ സ്പോടട്. പി.ഒ.സി മെഷീന്‍ ഇങ്ങനെ കെട്ടിലും മട്ടിലും മാറുന്ന ഗസ്റ്റ് ഹൗസുകള്‍ക്ക് സ്മൈലിയായിരിക്കും പുതിയ ലോഗോ. കോര്‍പറേറ്റ് ശൈലിയിലുള്ള മെനു കാര്‍ഡും , സേവനം തൃപതികരമാണോ എന്ന രേഖപ്പെടുത്താനുള്ള പ്രത്യേക കാര്‍ഡും അതിഥികള്‍ക്ക് നല്‍കും. 

തൃപ്തികരമായ സേവനം നല്‍കിയില്ലെങ്കില്‍ ജീവനക്കാര്‍ക്ക് പിടിവീഴുമെന്നര്‍ഥം. പുതിയ പദ്ധതികള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗസ്റ്റ് ഹാസുകളുടെ നവീകരണം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചതായും മന്ത്രി പറഞ്ഞു.

MORE IN KERALA
SHOW MORE