വഞ്ചിവീടുകളിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നു

house-boat
SHARE

ആലപ്പുഴയിലെ വഞ്ചിവീടുകളിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നു. വരാന്തകളിലെ കൈവരികള്‍ ഒരു മീറ്ററായി ഉയര്‍ത്താന്‍ ജില്ലാപൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കായലില്‍ വീണ് ഒരാഴ്ചക്കിടെ രണ്ടുകുട്ടികള്‍ മരിച്ചതോടെയാണ് അപകടങ്ങള്‍ ഇല്ലാതാക്കാനുളള നടപടികള്‍ തുടങ്ങിയത്.

വേമ്പനാടിന്റെ ആഴങ്ങളിലേക്ക് രണ്ടുകുട്ടികള്‍ വീണുമരിച്ചതോടെയാണ് വഞ്ചിവീടുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശ്കതമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവില്‍ നാല്‍പതുസെന്റീമീറ്റര്‍ മാത്രം ഉയരമുള്ള കൈവരികള്‍ ഒരു മീറ്ററായി ഉയര്‍ത്താനാണ് പ്രധാനനിര്‍ദേശം. കായല്‍കാഴ്ചകള്‍ കാണാന്‍ എത്തുന്നവര്‍ ബോട്ട് നിയന്ത്രിക്കുന്നത് ഒഴിവാക്കണം. സാഹസികമായി ഫോട്ടോകള്‍ എടുക്കുന്നതിന് കര്‍ശനനിയന്ത്രണം വേണമെന്ന നിര്‍ദേശം മുന്നോട്ടുവന്നെങ്കിലും യാത്രക്കാര്‍ അനുസരിക്കില്ലെന്ന് ഉടമകള്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് പ്രത്യേകപരിശീലനം നല്‍കാന്‍ ഡിടിപിസി മുന്‍കൈയെടുക്കണമെന്ന ആവശ്യമാണ് ഹൗസ്ബോട്ട് ഉടമകള്‍ മുന്നോട്ടുവച്ചത്

തദ്ദേശീയരായ സ‍ഞ്ചാരികളാണ് അപകടത്തില്‍പെടുന്നതെന്ന് ഹൗസ് ബോട്ട് ഉടമകളുടെ സംഘടന ചൂണ്ടിക്കാണിക്കുന്നു.  സംഘമായി എത്തുന്നവര്‍ നിര്‍ദേശങ്ങള്‍ പലതും പാലിക്കാത്തതാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണമായി കാണുന്നത്. അതേസയമം യാത്രാവേളയില്‍ ജീവനക്കാര്‍ മദ്യപിച്ചാല്‍ കര്‍ശനനടപടി ഉണ്ടാകുമെന്ന് ജില്ലാപൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ അറിയിച്ചു. 

MORE IN KERALA
SHOW MORE