കത്‍വയിൽ കൊല്ലപെട്ട ബാലികയ്ക്ക് നീതിയുറപ്പാക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

muslim-youth-league-t
SHARE

ജമ്മു കശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപെട്ട  ബാലികയ്ക്ക് നീതിയുറപ്പാക്കാനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്്ലിം യൂത്ത് ലീഗ്. ബാലികയുടെ കുടുംബത്തിന് വേണ്ട എല്ല സഹായങ്ങളും  നല്‍കുമെന്നും  ദേശീയ പ്രസിഡന്റ്  സാബിര്‍ ഗഫാര്‍ പറഞ്ഞു. അതിനിടെ ബാലികയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപെട്ടുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമായി

മിഠായിത്തെരുവില്‍ പ്രതിഷേധ ജ്വാലയിരമ്പി. ആസിഫയ്ക്കൊപ്പമായിരുന്നു കോഴിക്കോടിന്റെ ഹൃദയം. എസ്.കെ. ചത്വരത്തില്‍ സംഘടിച്ച ഫേസ്ബുക്ക് കൂട്ടായ്മ പ്ലക്കാര്‍ഡുകളുമായി നിറഞ്ഞു. പിന്നെ മുദ്രാവാക്യങ്ങളുമായി തെരുവിലൂടെ. മാനാഞ്ചിറ കടന്നെത്തിയ ഐ എന്‍ എല്ലിന്റെ പ്രതിഷേധവും മിഠായിത്തെരുവില്‍ സംഗമിച്ചു. 

ആസിഫയുടെ കുടുംബത്തിന് സുപ്രീം കോടതിയില്‍ പോകാനുള്ള സഹായം നല്‍കാനും കേസ് ഏറ്റെടുക്കാനും മുസ്്ലിം യൂത്ത് ലീഗ് തീരുമാനിച്ചു. നൈനാംവളപ്പിലെ ഫുട്ബോള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൗത്ത് ബീച്ചില്‍ നടന്ന പ്രതിഷേധ റാലിയും നിരവധി പേര്‍ പങ്കെടുത്തു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.