കണി കാണാൻ കിട്ടാത്ത കണിക്കൊന്ന

kanikonna
SHARE

നാളെ വിഷു. വിഷുദിനത്തിലെ കണിക്കാഴ്ചയില്‍ ഒഴിച്ചുകൂടാനാകാത്തതാണ് കണിക്കൊന്ന. എന്നാല്‍ വിഷുത്തലേന്ന് കണിവയ്ക്കാനുള്ള കൊന്നപ്പൂവിനായി . നെട്ടോട്ടമോടേണ്ട സ്ഥിതിയാണിപ്പോള്‍. പൂത്തകണിക്കൊന്നമരങ്ങള്‍ പലതും വിഷുവെത്തിയതോടെ വെറും ചില്ലകളായി മാറിക്കഴിഞ്ഞു.

തൊടികളിലെ കൊന്നമരത്തില്‍ നിറയെ കണിക്കൊന്ന പൂത്തുനിന്ന കാലം മാഞ്ഞു. ഇന്ന് വിഷുക്കണിക്കുള്ള കൊന്നപ്പൂവ് വേണമെങ്കില്‍ നാട്ടുവഴികളിലൂടെ തേടിയലയണം. കൊന്ന തേടിയുള്ള യാത്ര  തുടരുകയാണ്.......പണ്ട് എല്ലാ വീട്ടിലും വിഷുക്കാലത്ത് സ്വര്‍ണമണിഞ്ഞുനിന്ന കൊന്നപ്പുക്കളാണ് ചില വീടുകളില്‍ മാത്രമായി ചുരുങ്ങിയത്. അങ്ങനെ കണ്ടെത്തി പൂത്തുനില്‍ക്കുന്ന കൊന്നമരം. മഞ്ഞപുതച്ച കണിക്കൊന്നപ്പൂ കണ്ടപ്പോള്‍ കണ്ണുകളില്‍ തെളിഞ്ഞു ആവേശം.

ഇനി വേഗത്തില്‍  പറിച്ചിടുത്തില്ലേല്‍ വിറ്റു ലാഭമെടുക്കാന്‍ കാത്തുനില്‍പ്പുണ്ട് കച്ചവടക്കാര്‍.സമൃദ്ധിയുടെ സങ്കല്‍പ്പത്തിന് ചാരുതപകരുന്ന കൊന്നപ്പൂവുമായി. കണികാണാനൊരുങ്ങുകയാണ് മലയാളി. പ്രതീക്ഷയുടെ കണിത്താലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കൊന്നപ്പൂക്കളാണ്  വിഷുക്കാഴ്ചയെ ഐശ്വര്യപൂര്‍ണമാക്കുന്നത്. 

MORE IN KERALA
SHOW MORE