മോദി അമിതാഭ് ബച്ചനെക്കാൾ മികച്ച നടനെന്ന് മുകേഷ്

mukesh
SHARE

അമിതാഭ് ബച്ചനെക്കാൾ മികച്ച അഭിനേതാവ്  നരേന്ദ്രമോദിയെന്ന് നടനും എം എൽ എ യുമായ മുകേഷ് . ഓരോ പ്രഖ്യാപനങ്ങളും മോദിക്ക് ഓരോ സിനിമകളാണെന്നും മുകേഷ് പരിഹസിച്ചു. ചെങ്ങന്നൂരിലെ ഇടതുമുന്നണി കുടുംബയോഗങ്ങളിലാണ് മുകേഷിന്റെ വിമർശനം.നോട്ടു നിരോധനം ഉൾപ്പെടെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളെയെല്ലാം ഓരോ സിനിമകൾ എന്ന പോലെയാണ് മോദി  കണ്ടതെന്നും മുകേഷ് കുറ്റപ്പെടുത്തി.വനിതാ വോട്ടർമാരെ ലക്ഷ്യമിട്ടാണ് ചെങ്ങന്നൂരിലെ ഇടതുമുന്നണി പ്രചാരണ യോഗങ്ങൾ പുരോഗമിക്കുന്നത്. ഇന്നസെന്റും,കെ പി എ സി ലളിതയും ഉൾപ്പെടെയുള്ള ചലച്ചിത്ര സാംസ്ക്കാരിക  പ്രവർത്തകരെയും വരും ദിവസങ്ങളിൽ ചെങ്ങന്നൂരിൽ എത്തിക്കാനാണ് എൽഡിഎഫ് തീരുമാനം.

MORE IN KERALA
SHOW MORE