വെള്ളം ഒഴിച്ചുവച്ച ചോറ് വയലറ്റ് നിറമായി; വീട്ടുകാർക്കു പരിഭ്രാന്തി

kottayam-rice
SHARE

രാത്രി ഭക്ഷണത്തിനുശേഷം ബാക്കിവന്ന ചോറ് വെള്ളമൊഴിച്ചു സൂക്ഷിച്ചുവച്ചത് വയലറ്റ് നിറമായി മാറിയത് വീട്ടുകാരെ പരിഭ്രാന്തരാക്കി. കടുത്തുരുത്തി മഠത്തിക്കുന്നേൽ സായിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച ചോറാണ് വയലറ്റ് നിറമായത്. രൂക്ഷഗന്ധവുമുണ്ടായിരുന്നു. കടുത്തുരുത്തിയിലെ സപ്ലൈകോയിൽ നിന്നു വാങ്ങിയ അരിയാണ് ഉപയോഗിച്ചതെന്നു വീട്ടുകാർ പറയുന്നു. 

ചോറ് വളർത്തു നായയ്ക്കു കൊടുക്കുന്നതിനായി വെള്ളമൊഴിച്ചു വച്ചതാണ്, ഇന്നലെ രാവിലെ നോക്കിയപ്പോഴാണ് വയലറ്റ് നിറത്തിൽ ദുർഗന്ധംവമിക്കുന്ന നിലയിൽ കണ്ടത്. ആരോഗ്യവകുപ്പ് അധികൃതർ എത്തി സാംപിൾ ശേഖരിച്ചു. അരിയിൽ കലർന്ന രാസപദാർഥമാകാം നിറംമാറ്റത്തിനു കാരണമെന്നു കരുതുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

MORE IN KERALA
SHOW MORE