കേരള കോണ്‍ഗ്രസിന്‍റെ വോട്ട് ലക്ഷ്യംവച്ച് എല്‍.ഡി.എഫും യു.ഡി.എഫും

mani-election-t
SHARE

കെ.എം. മാണി നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ വോട്ട് ലക്ഷ്യംവച്ച് എല്‍.ഡി.എഫും യു.ഡി.എഫും. കേരള കോണ്‍ഗ്രസിന്‍റെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍. എന്നാല്‍  മാണി യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന  പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്

കെ.എം. മാണിയുടെപേരില്‍ സി.പി.ഐ – സി.പിഎം തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ മാണിയുടെ വോട്ടുവേണമെന്ന പരോക്ഷ പരാമര്‍ശം നടത്തിയത്. എല്ലാവിഭാഗത്തിന്‍റെയും വോട്ട് തേടുമെന്നും മാണിയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു 

സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസിന്‍റെ വോട്ട് തേടിയിട്ടുണ്ടെന്നും സഹകരിക്കാവുന്നവരുടെയെല്ലാം പിന്തുണ സ്വീകരിക്കുമെന്നും സിപിഎം പി.ബി.അംഗം എസ്.രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു. യു.ഡി.എഫും പ്രതീക്ഷയിലാണ്

രാഷ്ട്രീയ നിലപാടിനെപ്പറ്റി  വേവലാതി വേണ്ടെന്ന് കേരള കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. എന്നാല്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് കേരളത്തില്‍ ചലനമുണ്ടാക്കുംc

MORE IN KERALA
SHOW MORE