ദിവ്യ എസ് അയ്യർക്ക് കുരുക്ക് മുറുകുന്നു; വർക്കലയ്ക്ക് പുറമേ കുറ്റിച്ചലിലെ ഭൂമി കൈമാറ്റവും അന്വേഷിക്കും

Divya-collector
KOCHI 2017 JUNE 03 : Divya S Iyer IAS, Scene from Manorama news TV conclave at Kochi @ Josekutty Panackal
SHARE

വര്‍ക്കല ഭൂമി ഇടപാടിന് പിന്നാലെ തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യര്‍ ഇടപെട്ട് നടത്തിയ കുറ്റിച്ചൽ പഞ്ചായത്തിലെ ഭൂമി കൈമാറ്റം വിവാദമാകുന്നു.  ഇതെകുറിച്ച് അന്വേഷിക്കാന്‍  റവന്യൂ മന്ത്രി ലാന്‍ഡ്റവന്യു കമ്മീഷണർക്ക്  നിര്‍ദ്ദേശം നല്‍കി. കുറ്റിച്ചൽ പഞ്ചായത്തിലെ 83 സെന്റ് പുറമ്പോക്കിൽ നിന്ന് പത്ത് സെന്റ് സബ്കളക്ടര്‍ സ്വകാര്യ വ്യക്തിക്ക്  നൽകിഎന്നാണ് പരാതി. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് ഭൂമി വിലക്ക് നല്‍കിയെതെന്നാണ് സബ്കലക്ടര്‍ നല്‍കുന്ന വിശദീകരണം. 

കുറ്റിച്ചൽ പഞ്ചായത്തിലെ ചന്തപ്പറമ്പിനോട് ചേർന്നുള്ള 83 സെന്റ് പുറമ്പോക്കെന്നാണ്  വില്ലേജ് രേഖകളിലും പഞ്ചായത്ത് രജിസ്റ്ററിലും  രേഖപ്പെടുത്തിയിടുള്ളത്.  സമീപവാസിയായ നസീര്‍ എന്നയാള്‍ ഇതില്‍പത്ത് സെന്റില്‍അവകാശവാദം ഉന്നയിച്ചു. വളരെക്കാലമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയാമെന്നും കരമടച്ചിട്ടുണ്ടെന്നുമായിരുന്നു നസീറിന്റെവാദം.  വര്‍ഷങ്ങളായി തുടരുന്ന ഈ തര്‍ക്കത്തിടയില്‍, ഏഴ്തവണയാണ് , റവന്യൂ വകുപ്പും പഞ്ചായത്തും നസീറിന്റെ അപേക്ഷ തള്ളിയത്. 

2015 ല്‍പ്രശ്നം സബ്കലക്ടറുടെ മുന്നിലെത്തി. അന്ന് തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഭൂമി പുറമ്പോക്കാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കണക്കിലെടുക്കാതെ  കോണ്‍ഗ്രസ് അനുകൂലിയായ നസീറിന്,  സബ്കലക്ടര്‍ ഭൂമി നല്‍കി എന്നാണ് പരാതി.  ചട്ടവിരുദ്ധ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായ്ത്ത് ഭരണസമിതി നല്‍കിയ പരാതിയിലാണ് റവന്യൂ വകുപ്പിന്റെ നടപടി. ഭൂമിക്ക് വില നിശ്്്ചയിച്ചാണ് വിട്ടു നല്‍കിയത്. വിലക്ക് നല്‍കാന്‍ 2013ലാണ് ലാന്‍ഡ് റവന്യൂ കമമ്ിഷണര്‍ നിര്‍ദ്ദേശിച്ചതെന്നും  ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി നല്‍കിയതെന്നും സബ്കലക്ടര്‍ അറിയിച്ചു. 

MORE IN KERALA
SHOW MORE