ബജറ്റ് വിഹിതം മാറ്റിവെക്കരുതെന്ന് സർക്കാർ

budget
SHARE

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ  ചിലവഴിക്കാത്ത  ബജറ്റ് വിഹിതം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കുന്നത് അവസാനിപ്പിച്ചുള്ള ഉത്തരവ്  വിവാദമായതോടെ സര്‍ക്കാര്‍ പിന്‍വലിച്ചു. പത്തുദിവസത്തിനകം ബജറ്റ് വിഹിതം പൂര്‍ണമായിട്ടും ചിലവഴിക്കണമെന്ന് കാണിച്ച് ധനകാര്യ സെക്രട്ടറി ഉത്തരവിറക്കിയ ഉത്തരവാണ്  രണ്ടു ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത്. ബജറ്റില്‍ അനുവദിച്ച രണ്ടായിരം കോടി രൂപ നഷ്ടമാകുമെന്ന് കാണിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പാണ് ഉത്തരവ് പിന്‍വലിക്കാന്‍ കാരണം. 

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി കിട്ടുന്ന സംരക്ഷണ ഫണ്ട് വികസന, വികസ ഫണ്ട് എന്നിവ ചിലവൊഴിക്കുന്നതിലാണ് കര്‍ശന നിയന്ത്രണമേര്‍പെടുത്തി ശനിയാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ വര്‍ഷം അനുവദിച്ച തുക മാര്‍ച്ച് മുപ്പത്തിയൊന്നിന് മുമ്പ് വിനിയോഗിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്നായിരുന്നു ഉത്തരവ്. ഫണ്ട് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഉത്തരവിറങ്ങിയതോടെ  തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത എതിര്‍പ്പറിയിച്ചു. ജി.എസ്.ടിയും  കരാറുകാരുടെ സമരവും  കാരണം പദ്ധതികള്‍ വളരെ വൈകിയാണ് തുടങ്ങിയതെന്നും കാലാവധിക്ക് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നുമായിരുന്നു വാദം. സമ്മര്‍ദം ശക്തമായതോടെ ഉത്തരവ്  പിന്‍വലിച്ച് റവന്യു വകുപ്പ്  തടിയൂരിയത്.കഴിഞ്ഞ ബജറ്റില്‍ 6194.64 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചത്.ഇതില്‍ 66.25 ശതമാനം മാത്രമേ ഇതുവരെ ചിലവഴിക്കാനായിട്ടൊള്ളൂവെന്നാണ് കണക്ക്. ഇതുപ്രകാരം 2091 കോടി രൂപയാണ് പാഴാകേണ്ടിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇത്രയും തുക അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വരവ് വെയ്ക്കും. പദ്ധതികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പണം നല്‍കുന്ന പതിവ് രീതി തുടരുകയും ചെയ്യും.

MORE IN KERALA
SHOW MORE