എംഎല്‍എമാര്‍ക്ക് ഇനി കേരളത്തിലും വിമാനയാത്ര; ഇതോ മുണ്ടുമുറുക്കിയുടുക്കല്‍..?

thomas-isaac
SHARE

നിയമസഭാസമിതി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് ഇനി കേരളത്തിനകത്തും വിമാനയാത്ര നടത്താം. പ്രതിവര്‍ഷം പരമാവധി അമ്പതിനായിരം രൂപയുടെ വിമാനയാത്ര അനുവദിച്ചുകൊണ്ടുള്ള ഭേദഗതി നിര്‍ദേശിച്ചാണ് പുതിയ ബില്ല്.

ചെലവുചുരുക്കാനും മുണ്ടുമുറുക്കിയുടുക്കാനുമുള്ള ധനമന്ത്രിയുടെ ആഹ്വാനം നിലനില്‍ക്കുമ്പോഴാണ്  നിയമസഭാസമാജികരുടെ നിലവിലെ ആനുകൂല്യങ്ങളില്‍ സമഗ്രഭേദഗതി നിര്‍ദേശിച്ചുള്ള ബില്‍ അവതരണത്തിന് തയ്യാറായത്.  മുമ്പ് നിയമസഭാ സമിതിയുടെ സംസ്ഥാനത്തിന് പുറത്തുള്ള സിറ്റിങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു സാമാജികര്‍ക്ക് വിമാനയാത്ര അനുവദിച്ചിരുന്നത്. ഇപ്പോഴത് സംസ്ഥാനത്തിനകത്ത് നടക്കുന്ന സിറ്റിങ്ങുകള്‍ക്കും അനുവദിക്കാന്‍ തീരുമാനമായി. യോഗങ്ങളില്‍പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് ചെലവിനായി അ‍ഞ്ഞൂറുരൂപയും അനുവദിക്കും.

മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടിസ്പീക്കര്‍ എന്നിവരുടെ അടിസ്ഥാന വേതനം ആയിരം രൂപയില്‍ നിന്ന് രണ്ടായിരം രൂപയായി ഉയര്‍ത്തും. എംഎല്‍എമാരുടെ നിയോജകമണ്ഡലം അലവന്‍സിലുമുണ്ട് വര്‍ധന. 12000 രൂപയായിരുന്ന അലവന്‍സ് 25000 രൂപയാക്കി. യാത്രാപടി പതിനയ്യായിരത്തില്‍ നിന്ന് ഇരുപത്തയ്യായരം രൂപയാക്കാനാണ് തീരുമാനം. 

ടെലിഫോണ്‍ അലവന്‍സ് 7500ല്‍ നിന്ന് 11000 രൂപയാക്കും. മന്ത്രിമാര്‍, സ്പീക്കര്‍, െഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് വാഹനം വാങ്ങാന്‍ പലിശരഹിത വായ്പയായി പത്ത് ലക്ഷം രുപയും അനുവദിക്കാന്‍ വ്യവസ്ഥ െചയ്യുന്നതാണ് പുതിയ ബില്ല്.

പട്ടിക

ഫിക്സഡ് അലവന്‍സ് 2000(1000)

മണ്ഡലം അലവന്‍സ്  25000(12000)

യാത്രാപ്പടി 25000(15000)

ടെലിഫോണ്‍ അലവന്‍സ് 11000(7500)

ഇന്‍ഫൊര്‍മേഷന്‍ അലവന്‍സ് 4000(1000)

മന്ത്രിമാര്‍, സ്പീക്കര്‍, ഡെ.സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് വാഹനം വാങ്ങാന്‍ പലിശരഹിതവായ്പ 10ലക്ഷം 

MORE IN KERALA
SHOW MORE