‘മാറുതുറക്കൽ’ സമരത്തില്‍ ഫെയ്സ്ബുക്കിന്‍റെ ഇടപെടല്‍; ചിത്രങ്ങള്‍ നീക്കി

Breast Campaign
SHARE

 കോഴിക്കോട് ഫറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകൻ വിദ്യാർഥിനികൾക്കെതിരെ നടത്തിയ ആക്ഷേപ പരാമർശത്തിനെതിരെ സമൂഹമാധ്യമത്തില്‍ രോഷം പുകയുമ്പോള്‍ ഫെയ്സ്ബുക്കിന്‍റെ ഇടപെടല്‍. അധ്യാപകനെതിരെ രൂക്ഷ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടെയിലാണ് ‘മാറുതുറക്കൽ’ സമരവുമായി പെണ്‍ ആക്ടിവിസ്റ്റുകൾ ഫെയ്സ്ബുക്കിലൂടെ പ്രതിഷേധസമരം ആരംഭിച്ചത്. മാറ് തുറന്നു കാണിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തായിരുന്നു പ്രതിഷേധം. എന്നാൽ ഫെയ്സ്ബുക്ക് ഇൗ ചിത്രങ്ങൾ നീക്കം ചെയ്തു. ഇത്തരം സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ഫെയ്സ്ബുക്കിന്‍റെ സെന്‍സറിങ്.

മാറിടം തുറന്നുകാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് ദിയ സനയും അഭിനേത്രിയായ രഹന ഫാത്തിമയും രംഗത്തെത്തിയത്. പൊതു ഇടങ്ങളിൽ ആൺശരീരം അനുഭവിക്കുന്ന സ്വാതന്ത്യത്തിന്റെ അതേ അളവ് പെണ്ണിനും ബാധകമാണെന്ന് ദിയ പോസ്റ്റിൽ സൂചിപ്പിക്കുന്നു. സങ്കുചിത ലൈംഗിക ബോധത്തിനപ്പുറം പെൺശരീരത്തിന്റെ അത്ഭുതങ്ങളിൽ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീർന്നിരിക്കുന്ന സമയത്ത് ആ വിപ്ലവച്ചൂട് ഉയർത്തിപ്പിടിക്കുകയാണ് ഇൗ സമരത്തിലൂടെ എന്നായിരുന്നു സമരത്തെക്കുറിച്ച് ദിയ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഫറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകൻ നടത്തിയ വിവാദ പ്രസംഗമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പെൺകുട്ടികളുടെ മാറിടത്തെ ബത്തക്കയോട് ഉപമിച്ചായിരുന്നു അധ്യാപകന്റെ പ്രസംഗം. ഇൗ വാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ട്രോളുകളായും പ്രസ്താവനകളിലും നിറഞ്ഞ പ്രതിഷേധച്ചൂട് മാറുതുറക്കൽ ക്യാംപെയിനലേക്ക് കടന്നതോടെ രാജ്യത്ത് തന്നെ വലിയ ചർച്ചയായിരിക്കുകയാണ്.

MORE IN KERALA
SHOW MORE