മണ്ണു മനസ്സും ഒരുപോലെ കുളിർപ്പിച്ച് വേനൽമഴ

rain
SHARE

കനത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ. ഉച്ചയ്ക്കുശേഷം മധ്യ കേരളത്തില്‍ പരക്കെ മഴ ലഭിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി പലയിടത്തും നാശനഷ്ടങ്ങളുമുണ്ടായി.

ശരീരത്തിനും മനസിനും കുളിരേകി വേനല്‍മഴ പെയ്തിറങ്ങി. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ പരക്കെ മഴ ലഭിച്ചു. മഴയ്ക്കൊപ്പമെത്തിയ കാറ്റ് നാശനഷ്ടമുണ്ടാക്കി. പത്തിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.  മരം കടപുഴകി വീണ് നിരവധി വാഹനങ്ങള്‍ക്കും കേടുപറ്റി. അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് പലയിടത്തും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

MORE IN KERALA
SHOW MORE