പി.എസ്.സി അധ്യാപക പരീക്ഷ ചോദ്യപ്പേപ്പറില്‍ വ്യാപക കോപ്പിയടി

psc-2
SHARE

പി.എസ്.സി നടത്തിയ ഹയര്‍ സെക്കന്‍ഡറി അധ്യാപക പരീക്ഷയു‌ടെ ചോദ്യപ്പേപ്പറില്‍ വ്യാപക കോപ്പിയടി. നെറ്റ്പരീക്ഷയുടെ പഴയ ചോദ്യപ്പേപ്പറുകളില്‍നിന്ന് ഓപ്ഷന്‍സ് അടക്കം കോപ്പിയടിച്ചുവെന്നാണ് പരാതി. 

ഫെബ്രുവരി ഇരുപത്താറിന് നടന്ന ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി അധ്യാപക പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ ആദ്യ ചോദ്യമാണിത്. ഇനി 2015 ഡിസംബറില്‍ നടന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ ചോദ്യപ്പേപ്പര്‍ കാണുക. രണ്ട് ചോദ്യങ്ങളും ഉത്തരങ്ങളുടെ ഓപ്ഷനുകളും കൃത്യം കോപ്പി. ഇത്തരത്തില്‍ 43 ചോദ്യങ്ങളാണ് വിവിധ നെറ്റ് ചോദ്യപ്പേപ്പറുകളില്‍ നിന്ന് പി.എസ്.സി അതേപടി കടമെടുത്തത്. ആകെ എഴുപത് വിഷയാധിഷ്ഠിത ചോദ്യങ്ങളും മുപ്പത് പൊതുവിജ്ഞാനചോദ്യങ്ങളുമാണ് ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എച്ച്എസ് അധ്യാപകപരീക്ഷയ്ക്കുണ്ടായിരുന്നത്. മൂന്നുമണിക്കൂര്‍ കൊണ്ട് എഴുതേണ്ട നെറ്റ് പരീക്ഷയുടെ ചോദ്യങ്ങള്‍ വന്നതോടെ ഉദ്യോഗാര്‍ഥികളും വെട്ടിലായി. 

പഴയ ചോദ്യപ്പേപ്പറുകളും ഉത്തരങ്ങളുമടങ്ങിയ പരീക്ഷാഗൈഡുകളില്‍ നിന്നാണ് പിഎസ്‍സി ചോദ്യങ്ങള്‍ തയാറാക്കിയെതെന്ന് ഉദ്യോഗാര്‍ഥികള്‍ സംശയിക്കുന്നു. ചില സ്വകാര്യ പരിശീലന കേന്ദ്രങ്ങളില്‍നിന്ന് തയാറാക്കി നല്‍കിയ അറുപതിലേറെ ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ ഉത്തരവാദികളെ കണ്ടെത്താ‍ന്‍ വിശദമായ അന്വേഷണം വേണ്ടിവരും.

MORE IN KERALA
SHOW MORE