ജയരാജനെതിരായ 'ക്വട്ടേഷൻ’: പൊലീസിന്റെയും സിപിഎമ്മിന്റെയും തിരക്കഥ; ബിജെപി

p-jayarajan-2
SHARE

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ബിജെപി-ആര്‍.എസ്.എസ് വധഭീഷണിയെന്ന് ജില്ലാ പൊലീസ് മേധാവിയുടെ സർക്കുലർ. ആര്‍.എസ്.എസ് പ്രവര്‍ത്തനകനായ കതിരൂര്‍ സ്വദേശി പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പി.ജയരാജനെ അപായപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയെന്നാണ്  സര്‍ക്കുലറിലുള്ളത്. എന്നാൽ പി.ജയരാജനെ മഹത്വവത്ക്കരിക്കാനും കലാപമുണ്ടാക്കാനുംവേണ്ടി പൊലീസും സിപിഎമ്മും ചേർന്നുണ്ടാക്കിയ തിരക്കഥയാണെന്നാണ് ബിജെപി നിലപാട്. 

കതിരൂര്‍ മനോജ്, രമിത്ത് വധക്കേസുകളിലെ പ്രതികാരമായി പി.ജയരാജനെ അപായപ്പെടുത്താൻ നീക്കമുണ്ടെന്നാണ് സർക്കുലർ.ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് ക്വട്ടേഷൻ നൽകിയിരിക്കുന്നത്. സിപിഎം പ്രവർത്തകൻ വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളി പ്രനൂബാണ് സംഘത്തലവൻ. 

കൃത്യം നടത്താനായി പണവും വാഹനവും പ്രനൂബിന് നൽകിയിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രനൂബ്. എന്നാൽ ഷുഹൈബ് വധക്കേസിൽ തകർന്ന പ്രതിഛായ തിരിച്ചുപിടിക്കാൻ സിപിഎമ്മും പൊലീസും നടത്തുന്ന ഒത്തുകളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു.പി.ജയരാജന് സുരക്ഷ വർധിപ്പിക്കണമെന്നും അടിയന്തിര പ്രാധാന്യമുള്ള സര്‍ക്കുലറില്‍ പറയുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE