ഭൂമി ഏറ്റെടുപ്പ്; കുറ്റിപ്പുറത്ത് വിളിച്ചു ചേർത്ത യോഗം അലസി‍പ്പിരിഞ്ഞു

highway-discussion-t
SHARE

ദേശീയപാത ഭൂമി ഏറ്റെടുപ്പ് ചർച്ച ചെയ്യാൻ റവന്യൂ ഉദ്യോഗസ്ഥർ കുറ്റിപ്പുറത്ത്  വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് ഭൂവുടമകളും ജനപ്രതിനിധികളും ഇറങ്ങിപ്പോയി. നാളെ രാവിലെ മുതൽ സർവേ ആരംഭിച്ച് ഭൂമി ഏറ്റെടുപ്പ് നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 

ദേശീയപാത സർവേ ആരംഭിക്കും മുൻപ് ഓരോ ഭൂമിക്കും വില നിശ്ചയിക്കുക, നഷ്ടപരിഹാര പാക്കേറ്റ് ഇരകളെ അറിയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് ഭൂമി നഷ്ടമാകുന്നവർ യോഗത്തിൽ ബഹളംവച്ചത്. ഭൂമി ഏറ്റെടുപ്പിന്റെ കാര്യത്തിൽ വർഷങ്ങളായി അവ്യക്തത തുടരുകയാണന്നും നാട്ടുകാർ ആരോപിച്ചു. 

ഭൂമിയുടെ മൂല്യത്തിന്റെ രണ്ടിരട്ടിയിൽ അധികം തുക നഷ്ടപരിഹാരമായി നൽകുമെന്ന് റവന്യുസംഘം അറിയിച്ചു. സർവേ നടപടികൾ പൂർത്തിയായ ശേഷമേ ഓരോ ഭൂമിക്കും ലഭിക്കുന്ന നഷ്ടപരിഹാരം കണക്കാക്കാനാകൂ. സർക്കാർ നിർദേശപ്രകാരം രാവിലെ മുതൽ സർവേ നടപടികൾ ആരംഭിക്കും. 

ശക്തമായ പൊലീസ് കാവലിൽ സർവേക്കുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി. സർവേ തടയുമെന്ന് ഭൂവുടമകളും ദേശീയപാത ആക്ഷൻ കമ്മിറ്റിയും 

MORE IN KERALA
SHOW MORE