മരണത്തെ മുഖാമുഖം കണ്ട് സുനിൽ സുമനസുകളുടെ സഹായം തേടുന്നു

sunilkumar-treatment
SHARE

വൃക്കകള്‍ തകരാറിലായ ഓട്ടോറിക്ഷ ഡ്രൈവര്‍ ശസ്ത്രക്രിയയ്ക്കു പണമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്നു. തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ കെ.കെ.സുനില്‍കുമാറിനാണ് പണമില്ലാത്തതിന്റെ പേരില്‍ ചികില്‍സ മുടങ്ങുന്നത്. 

രണ്ടു പെണ്‍മക്കളുടെ അച്ഛനാണ് സുനില്‍കുമാര്‍. മൂന്നു വര്‍ഷമായി വൃക്കരോഗി. ആഴ്ചയില്‍ മൂന്നു ഡയാലിസിസ് വേണം. ഭാര്യയേയും മക്കളേയും പോറ്റണം. നന്നായി പഠിക്കുന്ന പെണ്‍മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകണം. നാട്ടുകാരുടെ കാരുണ്ടം കൊണ്ട് ഇത്രയും നാള്‍ ജീവിച്ചു. ശരീരത്തിന് ഉണര്‍വ് തോന്നുമ്പോള്‍ എന്തെങ്കിലും ജോലിയ്ക്കു പോകും. പിന്നെ, വീണ്ടും ക്ഷീണമായി കിടപ്പിലാകും. വൃക്ക ദാനം ചെയ്യാന്‍ ഭാര്യ തയാറാണ്. മക്കള്‍ക്കും അച്ഛനെ വേണം. ശസ്ത്രക്രിയയ്ക്കു ശേഷം എങ്ങനെയെങ്കിലും പണിയെടുത്ത് ഭാര്യയേയും മക്കളേയും പോറ്റണമെന്നാണ് സുനില്‍കുമാറിന്റെ ആഗ്രഹം.

വാടക വീട്ടിലാണ് താമസം. സമ്പാദ്യമെല്ലാം ചികില്‍സയ്ക്കു ചെലവിട്ടു. ആരെങ്കിലും ശസ്ത്രക്രിയയ്ക്കു പണം നല്‍കിയാല്‍ ജീവതത്തിലേക്ക് മടങ്ങാം. ആ പ്രതീക്ഷയിലാണ് ഇന്നും ജീവിക്കുന്നത്.

MORE IN KERALA
SHOW MORE