ബില്ല് ഇല്ല: സേവനം സൗജന്യം; മാതൃകയായി ഈ ആശുപത്രി​

hospital-1
SHARE

ചികില്‍സ തേടിയാല്‍ കഴുത്തറപ്പന്‍ ബില്ല് വരുന്ന സ്വകാര്യ ആശുപത്രികളെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. എന്നാല്‍ , തൃശൂര്‍ പല്ലിശേരിയിലെ ഈ സ്വകാര്യ ആശുപത്രിയില്‍ ബില്ല് ഇല്ല. പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ സൗജന്യ സേവനം. നൂറുകണക്കിനാളുകള്‍ നല്‍കുന്ന സംഭാവനയിലാണ് ആശുപത്രി ഓടുന്നത്.   

 പൂര്‍ണമായും കിടപ്പിലായ രോഗികള്‍ക്കാണ് ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രി. അന്‍പതു കിടക്കകള്‍. എഴുപതു ജീവനക്കാര്‍  രോഗികളെ വീട്ടില്‍ നിന്ന് എത്തിക്കാന്‍ പതിനഞ്ചു വാഹനങ്ങള്‍. ആശുപത്രിയുടെ പ്രതിമാസം ചെലവ് പത്തു ലക്ഷം രൂപ. ഈ തുകയെല്ലാം കണ്ടെത്തുന്നത് പലരില്‍ നിന്നായി പിരിച്ചാണ്. 

ചികില്‍സിച്ചിട്ട് പ്രത്യേകിച്ച് ഫലമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിക്കാര്‍ മടക്കുന്ന രോഗികളാണ് ഇവിടെ എത്തുന്നത്. പാലിയേറ്റീവ് കെയര്‍ മാത്രം നല്‍കുന്ന ആശുപത്രി രാജ്യത്തെ ആദ്യത്തേതാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സും തൃശൂര്‍ അതിരൂപതയും സംയ്കുതമായാണ് ആശുപത്രി നിര്‍മിച്ചത്. അഞ്ചര ഏക്കര്‍ ഭൂമിയിലാണ് ആശുപത്രി മന്ദിരം. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഏകദേശം പന്ത്രണ്ടായിരം പേര്‍ക്കു ഈ ആശുപത്രിയില്‍ ചികില്‍സ നല്‍കി. 

തൃശൂര്‍ ജില്ലയില്‍ അഞ്ചു റീജനല്‍ സെന്ററുകളുണ്ട്. കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, അള്‍ട്രാ സൗണ്ട് സ്കാന്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയുമാണ് പ്രവര്‍ത്തനം. പേര് റജിസ്റ്റര്‍ ചെയ്യുന്ന കിടപ്പു രോഗികള്‍ നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ. 

MORE IN KERALA
SHOW MORE