നിഷയെ പരിഹസിച്ച് ഷോണിന്‍റെ ഭാര്യ പാർവതി; ‘ഷാരൂഖ് ഖാൻ തോണ്ടിയെന്ന് പറയാം..!’

nisha-parvathy
SHARE

രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന നിഷാ ജോസ് കെ.മാണിയുടെ പുസ്തകത്തിലെ പരാമര്‍ശം കൂടുതല്‍ വിവാദങ്ങളിലേക്ക്.  ഫെയ്സ്ബുക്കിലൂടെ നിഷയെ പരിഹസിച്ച് യുവനേതാവ് ഷോണ്‍ ജോര്‍ജിന്‍റെ ഭാര്യയും ജഗതിയുടെ മകളുമായ പാര്‍വതി. ഒരു രാഷ്ട്രീയനേതാവിന്റെ മകൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന നിഷയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലിനെതിരെയാണ് പാർവതിയുടെ രൂക്ഷപരിഹാസം.

‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ഇനി ആരുപീഡിപ്പിച്ചുെവന്ന് എന്ന് പറയാനാണാവോ? ഷാരൂഖാൻ തോണ്ടിയെന്ന് പറയാം. അല്ലെങ്കിൽ വേണ്ട ടോം ക്രൂയിസ് കയറി പിടിച്ചെന്ന് പറയാം. എങ്കിലേ ഒരു മാർക്കറ്റിങ് പൊലിക്കുള്ളൂ..’ ഇങ്ങനെയാണ് പാർവതിയുടെ പോസ്റ്റ്. ആരോപണത്തിനെതിരെ പി.സിജോർജ് ശക്തമായി രംഗത്തുവന്നതിന് പിന്നാലെയാണ് പാർവതിയുെടയും പ്രതികരണം.

ഒരു അടിസ്ഥനവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണമാണിതെന്നും തനിക്കും തന്റെ മകനുനെതിരെ കെ.എം.മാണിയും ജോസ്.കെ.മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നുമാണ് പി.സി.ജോര്‍ജിന്‍റെ പ്രതികരണം. ആരെന്ന് തെളിച്ച് പറ‍ഞ്ഞില്ലെങ്കില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

MORE IN KERALA
SHOW MORE