സോളര്‍ കേസിനായി ഫീസിനത്തിൽ സർക്കാർ മുടക്കിയത് ഒരുകോടി രൂപ

solar-case-t
SHARE

സോളര്‍ കേസില്‍ അഭിഭാഷക ഫീസായി  സര്‍ക്കാര്‍ ഇതുവരെ മുടക്കിയത് ഒരു കോടിരൂപ. സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ നേരിടാനാണ് വന്‍തുക മുടക്കി പുറത്തുനിന്ന് ‌ അഭിഭാഷകനെ കൊണ്ടുവന്നത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിന് ഒരു തവണ ഹാജരാകാന്‍ 20 ലക്ഷം രൂപയാണ്  ഫീസ്.

സര്‍‌ക്കാരിനായി എ.ജിയും രണ്ട് അഡീഷണല്‍ എ.ജിമാരും ഡി.ജി.പിയും 122 പ്ലീഡര്‍മാരു ഹൈക്കോടതിയിലുള്ളപ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി പുറത്തുനിന്ന് ആളെയിറക്കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റ  അടിസ്ഥാനത്തില്‍ ഗുരുതരകുറ്റങ്ങള്‍ ചുമത്തി സര്‍ക്കാര്‍ കേസെടുത്തതോടെയാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനുവേണ്ടി ആദ്യം ഹാജരായത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രവീന്ദ്രനാഥ്.എന്നാല്‍  കഴിഞ്ഞ 27ന് കേസ് വീണ്ടുമെടുത്തപ്പോള്‍ ഹാജരായത് രാജ്യത്തെ പ്രമുഖ അഭിഭാഷകരില്‍ ഒരാളും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ രഞ്ജിത്ത് കുമാര്‍.ഫീസ് ഒരു സിറ്റിങ്ങിന് 20 ലക്ഷം രൂപ. ഇതുവരെ തന്റ്  പ്രത്യേകഫണ്ടില്‍ നിന്ന് രഞ്ചിത് കുമാറിന് ഫീസായി നല്‍കിയ 60 ലക്ഷം രൂപയുള്‍പ്പടെ  80 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.ജി നിയമസെക്രട്ടറിക്ക് കത്തയച്ചു. നിയമമന്ത്രി എ.കെ.ബാലന്‍ ഇത് അംഗീകരിച്ച് മുഖ്യന്ത്രിയുടെ ഓഫിസിലേക്ക് കൈമാറിയിരിക്കുകയാണ്.

MORE IN KERALA
SHOW MORE