റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്ക് ബസില്‍ നിന്ന് തെറിച്ചുവീണ് പരുക്ക്

roshi-augestin-t
SHARE

റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്ക് ബസില്‍ നിന്ന് തെറിച്ചുവീണ് പരുക്ക്. കിളിമാനൂരിനടുത്ത് തട്ടത്തുമലയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചറില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. വാതിലിന് സമീപത്തെ സീറ്റില്‍ ഇരുന്ന എം.എല്‍.എ, ഇടിയുടെ ആഘാതത്തില്‍ വാതില്‍ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു. നടുവിനും കാലിനും പരുക്കേറ്റെങ്കിലും സാരമുള്ളതല്ല.

MORE IN KERALA
SHOW MORE