ഇനി ഗെയിം കളിക്കൂ..ഗതാഗതനിയമം പഠിക്കൂ..!

traffic-guru-1
SHARE

മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ട്രാഫിക് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കേരളാ പൊലീസ്. ഗതാഗത നിയമങ്ങള്‍ മൊബൈല്‍ ഗെയിമിലൂടെ കളിച്ച് പഠിക്കുവാനാണ് ട്രാഫിക് ഗുരു വേദിയൊരുക്കുന്നത്. നിയമങ്ങളെല്ലാം മറന്ന് വാഹനമോടിക്കുന്നവരെ ട്രാഫിക് നിയമങ്ങള്‍ ഒാര്‍മപ്പെടുത്താന്‍ പുതിയ ഒരു ഗുരു എത്തിയിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ‍ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍– ട്രാഫിക് ഗുരു.

മട്ടിലും ഭാവത്തിലും ഗുരുവിനൊരു കാര്‍ റേസിങ്ങ് ഗെയിമിന്റെ സാമ്യമുണ്ട്, കേരളത്തിലെ റോ‍ഡുകളിലൂടെ ഇങ്ങനെ കാറോടിച്ച് പഠിക്കാം. നിയമങ്ങള്‍ പാലിച്ച് ഒാടിച്ചാല്‍ പോയിന്റും പുതിയ സ്റ്റേജുകളും കടന്ന് ഗെയിമില്‍ മുന്നേറാം. കുട്ടികളെയും  യുവാക്കളെയും ട്രാഫിക് നിയമങ്ങള്‍ ലളിതമായി പഠിപ്പിക്കാനാണ് കേരളാ പൊലീസിന്റെ ട്രാഫ്ക് ഗുരു എത്തുന്നത്.

ആന്‍ഡ്രോയി‍ഡ് ,ഐ ഒ എസ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് മികച്ച് ഗ്രാഫിക്സ് അനുഭവം നല്‍കുന്ന ഗുരുവിനെ ‍ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാം. പൊലീസ് മേധാവി ലോക്നാഥ് ബെഹറ ആപ്ലിക്കേഷന്‍ പുറത്തിറക്കി.

MORE IN KERALA
SHOW MORE